ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം: ജില്ലാ ക​ള​ക്ട​ര്‍
Sunday, November 17, 2019 2:37 AM IST
കാ​സ​ർ​ഗോ​ഡ്: സ്‌​കൂ​ളു​ക​ളി​ല്‍ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് വി​ത​ര​ണം ചെ​യ്യു​ന്ന അ​രി​സാ​ധ​ന​ങ്ങ​ള്‍​ക്കു കൃ​ത്യ​മാ​യി സ​പ്ലൈ​കോ ര​ജി​സ്റ്റ​ര്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്നും കു​ട്ടി​ക​ള്‍​ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഭ​ക്ഷ്യ​വി​ഷ​ബാ​ധ സം​ഭ​വി​ച്ചാ​ല്‍ സ​പ്ലൈ​കോ ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രേ ഐ​പി​സി-302, 304 വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം നി​ര്‍​ദേ​ശി​ച്ചു.

കൂ​ടാ​തെ ഗോ​ഡൗ​ണു​ക​ളി​ല്‍ ത​റ​യി​ല്‍ വീ​ഴു​ന്ന അ​രി വൃ​ത്തി​യാ​ക്കി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, സ്‌​കൂ​ളു​ക​ളി​ലേ​ക്ക് കൊ​ടു​ക്ക​രു​തെ​ന്നും നി​ര്‍​ദേ​ശി​ച്ചു. ഗോ​ഡൗ​ണു​ക​ളി​ല്‍ നി​ന്ന് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍​കൃ​ത്യ​മാ​യി റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ എ​ത്തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ ജി​പി​എ​സ് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

എ​ഫ്സി​ഐ ഗോ​ഡൗ​ണു​ക​ളി​ല്‍ ക​യ​റ്റി​റ​ക്ക് സം​വി​ധാ​നം, കാ​ര്യ​മാ​യി ന​ട​പ്പി​ലാ​ക്കാ​ന്‍ ക​ണ്‍​വെ​യ​ര്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന് എ​ഫ്സി​ഐ​യ്ക്ക് നി​ര്‍​ദേ​ശം ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​യ​ത്ത്-​മു​ന്‍​സി​പാ​ലി​റ്റി പ​രി​ധി​യി​ല്‍ വ​രു​ന്ന ഭ​ക്ഷ​ണം പാ​കം​ചെ​യ്യു​ക​യും വി​ല്‍​ക്കു​ക​യും ചെ​യ്യു​ന്ന ഭ​ക്ഷ്യ​സു​ര​ക്ഷാ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഇ​ല്ലാ​ത്ത മു​ഴു​വ​ന്‍ സ്ഥാ​പ​ന​ങ്ങ​ളും എ​ല്ലാ​വി​ധ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്നും അ​ടി​യ​ന്തി​ര​മാ​യി ര​ജി​സ്‌​ട്രേ​ഷ​ന്‍/​ലൈ​സ​ന്‍​സ് എ​ടു​ക്ക​ണ​മെ​ന്നും യോ​ഗം നി​ര്‍​ദേ​ശി​ച്ചു. ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ഐ​സ് ഫാ​ക്ട​റി​ക​ളും 21ന് ​വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ചേ​ര്‍​ന്നു സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചു.

ജി​ല്ല​യി​ലെ ഹി​ന്ദു-​മു​സ്‌​ലിം-​ക്രി​സ്ത്യ​ൻ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍, പ്ര​സാ​ദ-​ഭ​ക്ഷ​ണ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര​മാ​യി ര​ജി​സ്‌​ട്രേ​ഷ​ന്‍ എ​ടു​ക്കാ​ന്‍ വി​വി​ധ ആ​രാ​ധ​നാ​ല​യ ക​മ്മി​റ്റി​ക​ള്‍ പ്ര​ത്യേ​ക ശ്ര​ദ്ധി​ക്ക​ണം. ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന മു​ഴു​വ​ന്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് പ​രാ​തി അ​റി​യി​ക്കാ​ന്‍ ടോ​ള്‍​ഫ്രീ ന​മ്പ​റാ​യ 1800-425-1125 പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണ​മെ​ന്നും യോ​ഗം നി​ര്‍​ദേ​ശി​ച്ചു. സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ലെ ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തി​ന് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പി​ന് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

യോ​ഗ​ത്തി​ല്‍ അ​ഡീ​ഷ​ണ​ല്‍ എ​സ്പി പി.​ബി. പ്ര​ശോ​ഭ്, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​കെ.​കെ. ഷാ​ന്‍റി, സ​പ്ലൈ ഓ​ഫീ​സ് സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് എം. ​സു​ള്‍​ഫി​ക്ക​ര്‍, ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സ് സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് ഉ​ഷാ​കു​മാ​രി, ഫു​ഡ് അ​ന​ലി​സ്റ്റ് കോ​ഴി​ക്കോ​ട്, ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി. ക​മ്മീ​ഷ​ണ​ര്‍ ഉ​ദ​യ​ശ​ങ്ക​ര്‍, ഭ​ക്ഷ്യ​സു​ര​ഷാ ഓ​ഫീ​സ​ര്‍ ഹേ​മാം​ബി​ക, ജി​ല്ലാ ആ​ശു​പ​ത്രി ഡ​യ​റ്റീ​ഷ്യ​ന്‍ പി. ​ശ്രീ​ല​ക്ഷ്മി, എം. ​അ​സ്ഹ​ർ എ​ന്നി​വ​ര്‍ ചേ​ബം​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.