'ഫ്രാ​ക്-​പു​സ്തക​വീ​ട്' പ​ദ്ധ​തി : വായനയിലേക്കു മടങ്ങാം
Wednesday, December 11, 2019 1:38 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ ജി​ല്ല​യി​ലെ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ഫെ​ഡ​റേ​ഷ​ൻ (ഫ്രാ​ക്) ആ​വി​ഷ്‌​ക​രി​ച്ച 'ഫ്രാ​ക്-​പു​സ്ത​ക​വീ​ട്' പ​ദ്ധ​തി ആ​രം​ഭി​ച്ചു.

പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഞ്ച് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളി​ൽ മി​നി ലൈ​ബ്ര​റി​ക​ൾ തു​റ​ന്നു. വി​ദ്യാ​ന​ഗ​ര്‍ ഹൗ​സിം​ഗ് കോ​ള​നി, നു​ള്ളി​പ്പാ​ടി സു​ര​ഭി ഹൗ​സിം​ഗ് കോ​ള​നി, ഉ​ദ​യ​ഗി​രി സാ​യൂ​ജ്യം ഹൗ​സിം​ഗ് കോ​ള​നി, ആ​ലം​കോ​ട് ഹൗ​സിം​ഗ് കോ​ള​നി, ബോ​വി​ക്കാ​നം തേ​ജ​സ് ഹൗ​സിം​ഗ് കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ലൈ​ബ്ര​റി​ക​ൾ തു​ട​ങ്ങി​യ​ത്.

സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. പി. ​അ​പ്പു​ക്കു​ട്ട​ന്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫ്രാ​ക് പ്ര​സി​ഡ​ന്‍റ് ജി.​ബി. വ​ത്സ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത്ബാ​ബു പു​സ്ത​ക​വീ​ടി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി പി.​വി.​കെ. പ​ന​യാ​ല്‍ വാ​യ​നാ​മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

ഫ്രാ​ക് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​പ​ത്മാ​ക്ഷ​ന്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​റി​ല്‍ സാ​ഹി​ത്യ​കാ​ര​ന്‍ എ​ന്‍. ശ​ശി​ധ​ര​ന്‍, നോ​വ​ലി​സ്റ്റും അ​ധ്യാ​പി​ക​യു​മാ​യ ആ​ര്‍. രാ​ജ​ശ്രീ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഇ. ​പ​ത്മാ​വ​തി, വി. ​വി​ദ്യ (കാ​സ​ർ​ഗോ​ഡ് ഗ​വ. കോ​ള​ജ്), എ.​കെ. ഇ​ന്ദി​ര, ച​ട്ട​ഞ്ചാ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ പ്രി​ൻ​സി​പ്പ​ൽ കെ.​വി. മ​ണി​ക​ണ്ഠ​ദാ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി പി. ​ദാ​മോ​ദ​ര​ന്‍ സ്വാ​ഗ​ത​വും പ്ര​സി​ഡ​ന്‍റ് എ. ​ക​രു​ണാ​ക​ര​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.