കാ​ഞ്ഞ​ങ്ങാ​ട്-കാ​ണി​യൂ​ർ പാ​ത: എം​പി ഇ​ട​പെ​ട​ണമെന്നാവശ്യം
Saturday, December 14, 2019 1:26 AM IST
രാ​ജ​പു​രം: നി​ർ​ദി​ഷ്ട കാ​ഞ്ഞ​ങ്ങാ​ട്-​കാ​ണി​യൂ​ർ റെ​യി​ൽ​പ്പാ​ത യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്താ​ൻ ഇ​ട​പെ​ട​ണ​മെ​ന്നു ജോ​സ് കൊ​ച്ചി​ക്കു​ന്നേ​ൽ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ള സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​നു സ​മ്മ​ത​പ​ത്രം ന​ൽ​കി​യി​ട്ടും ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അ​നു​കൂ​ല സ​മീ​പ​നം ഉ​ണ്ടാ​യി​ട്ടി​ല്ല. എം​പി ഇ​ട​പെ​ട്ടു പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണം.
സ​ർ​വേ പൂ​ർ​ത്തി​യാ​യ പെ​രി​യ എ​യ​ർ​സ്ട്രി​പ്പ് നി​ർ​മാ​ണം കേ​ന്ദ്ര സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്നും ക​ള്ളാ​റി​ലെ 33 കെ​വി ഇ​ൻ​ഡോ​ർ സ​ബ് സ്റ്റേ​ഷ​ൻ ഉ​ട​ൻ ക​മ്മീ​ഷ​ൻ ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​പി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ജോ​സ് കൊ​ച്ചി​ക്കു​ന്നേ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.