പാ​ൽ സം​ഭ​ര​ണം നി​ർ​ത്ത​രു​ത്: കെ.​സി. ജോ​സ​ഫ്
Thursday, April 2, 2020 12:16 AM IST
ശ്രീ​ക​ണ്ഠ​പു​രം: മ​ല​ബാ​ർ മേ​ഖ​ല​യി​ൽ ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ നി​ന്നു​ള്ള പാ​ൽ സം​ഭ​ര​ണം നി​ർ​ത്തി​വ​യ്ക്കാ​നു​ള്ള മി​ൽ​മ​യു​ടെ തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. മ​റ്റെ​ല്ലാ കാ​ർ​ഷി​ക​വി​ള​ക​ളും വി​ല​ത്ത​ക​ർ​ച്ച നേ​രി​ടു​മ്പോ​ൾ കൃ​ഷി​ക്കാ​ര​ന്‍റെ ഏ​ക ആ​ശ്ര​യം ക​ന്നു​കാ​ലി വ​ള​ർ​ത്ത​ലാ​ണ്. ആ ​വ​രു​മാ​നം കൂ​ടി നി​ല​ച്ചാ​ൽ കൃ​ഷി​ക്കാ​ർ ആ​കെ പ​ട്ടി​ണി​യി​ലാ​കും. ഇ​പ്പോ​ൾ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു പാ​ൽ വാ​ങ്ങു​ന്ന സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ പാ​ൽ വി​ൽ​പ്പ​ന ഏ​ജ​ൻ​സി​ക​ളോ​ട് നി​ർ​ബ​ന്ധ​മാ​യും മ​ല​ബാ​ർ മേ​ഖ​ല​യി​ൽ നി​ന്നു പാ​ൽ സം​ഭ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട​ണം.
അ​തു​പോ​ലെ മി​ൽ​മ​യി​ൽ നി​ന്നു പാ​ൽ വാ​ങ്ങി സൗ​ജ​ന്യ​മാ​യി ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കാ​ൻ ക​ഴി​യു​മോ​യെ​ന്ന കാ​ര്യ​വും സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്ക​ണം. സം​ഭ​ര​ണം നി​ർ​ത്തി​യാ​ൽ കൃ​ഷി​ക്കാ​ർ ക​ന്നു​കാ​ലി വ​ള​ർ​ത്ത​ൽ ത​ന്നെ ഉ​പേ​ക്ഷി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കും. കാ​ലി​ത്തീ​റ്റ​യു​ടെ വി​ത​ര​ണ​ത്തി​ലും പ്ര​തി​സ​ന്ധി​യു​ണ്ട്. ലോ​ക്ക് ഡൗ​ൺ മൂ​ലം ഡ്രൈ​വ​ർ​മാ​രെ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ മി​ൽ​മ​യി​ൽ നി​ന്നു ക​ർ​ഷ​ക​ർ​ക്കു കാ​ലി​ത്തീ​റ്റ എ​ത്തി​ക്കു​ന്ന​തി​ൽ വ​ലി​യ പ്ര​തി​സ​ന്ധി​യു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഉ​ട​ൻ പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ പാ​ൽ ഉ​ത്പാ​ദ​ന​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും കെ.​സി. ജോ​സ​ഫ് പ​റ​ഞ്ഞു.