അ​ഴി​മ​തി മ​റ​ച്ചു​വ​യ്ക്കു​ന്ന​തി​നി​ടെ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ "ലൈ​ഫ്' സ​ര്‍​ക്കാ​ര്‍ മ​റ​ന്നു: ഹ​ക്കീം കു​ന്നി​ല്‍
Thursday, October 1, 2020 1:06 AM IST
പെ​രി​യ: ലൈ​ഫ് അ​ഴി​മ​തി മ​റ​ച്ചു​വ​യ്ക്കു​ന്ന​തി​നി​ടെ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ലൈ​ഫ് മ​റ​ന്ന സ​ര്‍​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ല്‍ പ​റ​ഞ്ഞു. അ​ഴി​മ​തി​യും കൊ​ല​പാ​ത​ക​ങ്ങ​ളും വെ​റു​ത്ത പൊ​തു​ജ​ന​ങ്ങ​ള്‍ ത​ദ്ദേ​ശ തെ​ര​ഞ്ഞ​ടു​പ്പി​ല്‍ സി​പി​എ​മ്മി​നെ ത​റ​പ​റ്റി​ക്കു​വാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് പു​ല്ലൂ​ര്‍-​പെ​രി​യ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച നേ​തൃ ക​ണ്‍​വ​ന്‍​ഷ​നും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി. ​രാ​മ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ. ​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ധ​ന്യ സു​രേ​ഷ്, എം. ​കു​ഞ്ഞ​മ്പു ന​മ്പ്യാ​ര്‍, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി. ​രാ​ജ​ന്‍ പെ​രി​യ, കെ.​വി. ഗോ​പാ​ല​ന്‍, സി.​കെ. അ​ര​വി​ന്ദ​ന്‍, എം.​കെ. ബാ​ബു​രാ​ജ്, ഉ​ഷ ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.