തി​യേ​റ്റ​റു​ക​ളി​ൽ ആ​വേ​ശ​ത്തി​ര
Wednesday, January 13, 2021 10:34 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

കൊ​ല്ലം: നീ​ണ്ട പ​ത്തു​മാ​സ​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മം. ജി​ല്ല​യി​ലെ സി​നി​മാ തി​യേ​റ്റ​റു​ക​ളി​ൽ പ​ല​തും ഇ​ന്ന​ലെ മു​ത​ൽ തു​റ​ന്നു. കോ​വി​ഡ് വേ​ള​യി​ലെ അ​ട​ച്ചി​ട​ലി​നു​ശേ​ഷം സി​നി​മാ തി​യ​റ്റ​റു​ക​ൾ തു​റ​ന്ന​പ്പോ​ൾ പ​ല​യി​ട​ത്തും ആ​വേ​ശം തി​ര​ത​ല്ലി. യു​വാ​ക്ക​ൾ കൂ​ട്ട​ത്തോ​ടെ​യാ​ണ് രാ​വി​ലെ മു​ത​ൽ സി​നി​മ കാ​ണാ​ൻ എ​ത്തി.

വി​ജ​യ് നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന ത​മി​ഴ് ചി​ത്രം മാ​സ്റ്റ​റാ​ണ് എ​ല്ലാ​യി​ട​ത്തും റി​ലീ​സ് ചി​ത്ര​മാ​യി പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​ണെ​ങ്കി​ലും ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ തി​യേ​റ്റ​റു​ക​ൾ ഹൗ​സ്ഫു​ൾ ആ​യെ​ന്ന് പ​റ​യാ​നാ​കി​ല്ല. ഒ​ന്നി​ട​വി​ട്ട ക​സേ​ര​ക​ളി​ൽ മാ​ത്ര​മാ​ണ് കാ​ണി​ക​ൾ​ക്ക് ഇ​രി​ക്കാ​ൻ അ​വ​സ​രം.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​യി​രു​ന്നു പ്ര​വേ​ശ​നം. എ​ല്ലാ​യി​ട​ത്തും ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധി​ച്ചാ​ണ് പ്രേ​ക്ഷ​ക​രെ ക​ട​ത്തി​വി​ട്ട​ത്. എ​ല്ലാ​യി​ട​ത്തും സാ​നി​റ്റൈ​സ​റും സ​ജ്ജീ​ക​രി​ച്ചി​രു​ന്നു.

കൊ​ല്ല​ത്തെ വി​ജ​യ് ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ തി​യേ​റ്റ​ർ‌ തു​റ​ക്ക​ൽ ആ​ഘോ​ഷ​മാ​ക്കു​ക​യും ചെ​യ്തു. പ​ഴ​യ​തു​പോ​ലെ വാ​ദ്യ​ഘോ​ഷ​ങ്ങ​ൾ കാ​ര്യ​മാ​യി ഇ​ല്ലാ​യി​രു​ന്നു എ​ന്നു​മാ​ത്രം. അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ലം ന​ഗ​ര​ത്തി​ലെ തി​യേ​റ്റ​റി​ലെ​ത്തി അ​ണു​ന​ശീ​ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്തി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തു.

കൊ​ല്ലം ഉ​ഷ, കാ​ർ​ണി​വ​ൽ, ക​പ്പി​ത്താ​ൻ​സ്, ര​മ്യ, ധ​ന്യ, കി​ളി​കൊ​ല്ലൂ​ർ പാ​ർ​ഥാ, ജി​മാ​ക്സ്, ക​രു​നാ​ഗ​പ്പ​ള്ളി കാ​ർ​ണി​വ​ൽ, കൊ​ട്ടാ​ര​ക്ക​ര മി​ന​ർ​വ, പു​ന​ലൂ​ർ രാം​രാ​ജ്, അ​ഞ്ച​ൽ അ​ർ​ച്ച​ന, പ​ര​വൂ​ർ അ​ശോ​ക് സി​നി ഹൗ​സ് തു​ട​ങ്ങി​യി​ട​ങ്ങ​ളി​ൽ ഇ​ന്ന​ലെ പ്ര​ദ​ർ​ശ​നം ന​ട​ന്ന​ത്.

രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ​യാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ന് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സ​മ​യം. രാ​ത്രി​യി​ലെ സെ​ക്ക​ന്‍റ് ഷോ ​ന​ട​ത്താ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. തി​യേ​റ്റ​റു​ക​ൾ തു​റ​ക്കാ​നു​ള്ള ഉ​ട​മ​ക​ളു​ടെ തീ​രു​മാ​നം പെ​ട്ടെ​ന്ന് ആ​യ​തി​നാ​ൽ എ​ല്ലാ തി​യേ​റ്റ​റു​ക​ളും തു​റ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ബാ​ക്കി​യു​ള്ള​വ കൂ​ടി പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കും.

പു​തി​യ മ​ല​യാ​ള ചി​ത്ര​ങ്ങ​ൾ ഇ​പ്പോ​ൾ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യു​ണ്ട്. ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ കൂ​ടു​ത​ൽ‌ മ​ല​യാ​ള സി​നി​മ​ക​ൾ റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. അ​തോ​ടെ തി​യേ​റ്റ​റു​ക​ളു​ടെ പ്ര​താ​പ​കാ​ലം മ​ട​ങ്ങി​യെ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.