കു​ള​ക്ക​ട​യി​ൽ കോ​വി​ഡ് പ​ട​രു​ന്നു
Wednesday, January 20, 2021 11:18 PM IST
കൊ​ട്ടാ​ര​ക്ക​ര: കു​ള​ക്ക​ട പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ കോ​വി​ഡ് രോ​ഗം പ​ട​രു​ന്നു. ദി​നം​പ്ര​തി പ​ത്തി​ല​ധി​കം പേ​ർ രോ​ഗി​ക​ളാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച മു​പ്പ​ത് പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ മാ​ത്രം ക​ണ​ക്കാ​ണി​ത്. കൂ​ടു​ത​ൽ പേ​ർ ഇ​പ്പോ​ൾ സ്വ​കാ​ര്യ ലാ​ബു​ക​ളെ ആ​ശ്ര​യി​ച്ചു വ​രു​ന്ന​തി​നാ​ൽ യ​ഥാ​ർ​ഥ ക​ണ​ക്കു​ക​ളി​ൽ വ്യ​ക്ത​യി​ല്ല. ക​ഴി​ഞ്ഞ​യാ​ഴ്ച ര​ണ്ട് കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് കു​ള​ക്ക​ട പ​ഞ്ചാ​യ​ത്തി​ലു​ണ്ടാ​യ​ത്. താ​ഴ​ത്തു​കു​ള​ക്ക​ട​യി​ലും വെ​ണ്ടാ​റി​ലു​മാ​യി​രു​ന്നു മ​ര​ണ​ങ്ങ​ൾ.
പോ​ലീ​സ് നി​രീ​ക്ഷ​ണ​ങ്ങ​ളി​ൽ നി​ന്ന് പി​ൻ വാ​ങ്ങി​യ​തും ആ​രോ​ഗ്യ വ​കു​പ്പി​ന് ആ​ദ്യ​മു​ണ്ടാ​യി​രു​ന്ന ജാ​ഗ്ര​ത​യി​ൽ കു​റ​വു വ​ന്ന​തും രോ​ഗ​വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. പോ​ലീ​സ് ജാ​ഗ്ര​ത ശ​ക്ത​മാ​യി​രു​ന്ന​പ്പോ​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ജ​ന​ങ്ങ​ൾ ശ്ര​ദ്ധ ചെ​ലു​ത്തി​യി​രു​ന്നു. അ​തി​ൽ കു​റ​വു വ​ന്ന​തോ​ടെ ജ​ന​ങ്ങ​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​യി. സാ​മൂ​ഹ്യ അ​ക​ല​മൊ​ക്കെ വി​ദൂ​ര സ്വ​പ്ന​ങ്ങ​ളാ​യി. ക​ട​ക​മ്പോ​ള​ങ്ങ​ളി​ലും മാ​ർ​ക്ക​റ്റു​ക​ളി​ലു​മെ​ല്ലാം ജ​ന​ങ്ങ​ൾ തി​ക്കി​ത്തി​ര​ക്കു​ക​യാ​ണ്.
ആ​ദ്യ ഘ​ട്ട​ങ്ങ​ളി​ൽ ഒ​രാ​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചാ​ൽ പ​ഞ്ചാ​യ​ത്തോ ആ​രോ​ഗ്യ വ​കു​പ്പോ പ്ര​ദേ​ശ​ത്ത് അ​ണു ന​ശീ​ക​ര​ണം ന​ട​ത്തു​ക​യും ജ​ന​ങ്ങ​ളി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. രോ​ഗി​യു​ടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കു​ക​യും അ​വ​രെ ക​ണ്ടെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​തെ​ല്ലാം ഇ​പ്പോ​ൾ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച് വീ​ട്ടി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ആ​ശാ പ്ര​വ​ർ​ത്ത​ക​ർ വ​ഴി മ​രു​ന്നെ​ത്തി​ക്കു​ന്ന ജോ​ലി മാ​ത്ര​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. എ​ഫ്എ​ൽ​റ്റി​സി​ക​ളി​ൽ ചി​കി​ൽ​സ തേ​ടു​ന്ന​വ​ർ​ക്ക് യ​ഥാ​സ​മ​യം ആം​ബു​ല​ൻ​സ് പോ​ലും ല​ഭി​ക്കു​ക ബു​ദ്ധി​മു​ട്ടാ​ണ്. ഇ​തി​നും മ​റ്റ് ഇ​ട​പെ​ടി​ലു​ക​ൾ വേ​ണ്ടി​വ​രു​ന്ന സ്ഥി​തി​യാ​ണ് നി​ല​വി​ൽ
രോ​ഗ​ബാ​ധി​ത​രി​ൽ കൂ​ടു​ത​ലും ഇ​പ്പോ​ൾ വീ​ടു​ക​ളി​ൽ ത​ന്നെ​യാ​ണ് ക​ഴി​യു​ന്ന​തും മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ന്ന​തും. വീ​ട്ടി​ലു​ള്ള മ​റ്റു​ള്ള​വ​രി​ലേ​ക്ക് രോ​ഗം പ​ട​രാ​നും അ​തു​വ​ഴി വ്യാ​പ​നം വ​ർ​ധി​പ്പി​ക്കാ​നും ഇ​തു കാ​ര​ണ​മാ​കു​ന്നു​ണ്ട്. മ​റ്റു രോ​ഗ​ങ്ങ​ളു​ള്ള​വ​രും വീ​ടു​ക​ളി​ൽ സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​രും എ​ഫ്എ​ൽ​റ്റി​സി​ക​ളെ ആ​ശ്ര​യി​ച്ചു വ​രു​ന്നു​ണ്ട്. കു​ള​ക്ക​ട പ​ഞ്ചാ​യ​ത്ത് ആ​രം​ഭി​ച്ച എ​ഫ്എ​ൽ​റ്റി​സി ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര​യി​ലെ എ​ഫ്എ​ൽ​റ്റി​സി​യു​ടെ​യും പ്ര​വ​ർ​ത്ത​നം വ​ള​രെ നേ​ര​ത്തെ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ രോ​ഗി​ക​ൾ വാ​ള​ക​ത്തും ഓ​ട​നാ​വ​ട്ട​ത്തു​മു​ള്ള എ​ഫ്എ​ൽ​റ്റി​സി​ക​ളെ​യാ​ണ് ആ​ശ്ര​യി​ച്ചു വ​രു​ന്ന​ത്.
ദി​നം​പ്ര​തി രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​ട്ടും മ​ര​ണം സം​ഭ​വി​ച്ചി​ട്ടും പ​ഞ്ചാ​യ​ത്തും നി​ഷ്ക്രി​യ​ത്വം പു​ല​ർ​ത്തി വ​രു​ന്നു.