കെ​എ​സ്ആ​ർ​ടി​സി ദ​ക്ഷി​ണ​മേ​ഖ​ല​യി​ൽ 412 ബ​സ് സ​ർ​വീ​സു​ക​ൾ ന​ട​ത്തി
Sunday, January 23, 2022 10:48 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

ചാ​ത്ത​ന്നൂ​ർ : കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക് ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ ഞാ​യ​റാ​ഴ്ച കെ​എ​സ്ആ​ർ​ടി​സി ദ​ക്ഷി​ണ മേ ​ഖ​ല​യി​ൽ 412 ബ​സ് സ​ർ​വീ​സു​ക​ൾ ന​ട​ത്തി. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ 1240 മു​ത​ൽ 1250 വ​രെ സ​ർ​വീ​സു​ക​ളാ​ണ് ദ​ക്ഷി​ണ മേ​ഖ​ല​യി​ൽ ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന​ത്.

കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ​പ്പെ​ട്ട 37 ഡി​പ്പോ​ക​ളാ​ണ് ദ​ക്ഷി​ണ മേ​ഖ​ല​യു​ടെ പ​രി​ധി​യി​ൽ ഉ​ള്ള​ത്. പ്ര​തി​ദി​നം 1.60 കോ​ടി മു​ത​ൽ 1.70 കോ​ടി വ​രെ​യാ​ണ് ഈ ​ഡി​പ്പോ​ക​ളി​ൽ നി​ന്നു​ള്ള വ​രു​മാ​നം. ലോ​ക് ഡൗ ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച ഉ​ണ്ടെ​ങ്കി​ലും അ​ടി​യ​ന്തി​ര യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​ത്തി​നാ​യി സ​ർ​വീ​സു​ക​ൾ അ​യ​യ്ക്കാ​ൻ സി ​എം ഡി​യു​ടെ ഉ​ത്ത​ര​വു​ണ്ടാ​യി​രു​ന്നു. ഇ​തു ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ൾ, റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നു​ക​ൾ, ഒ​റ്റ​പ്പെ​ട്ട മേ​ഖ​ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​യ്ക്കും ദീ​ർ​ഘ ദൂ​ര സ​ർ​വീ​സു​ക​ളു​മാ​ണ് ഞാ​യ​റാ​ഴ്ച അ​യ​ച്ച​ത്. യാ​ത്ര​ക്കാ​ർ തീ​രെ​ക്കു​റ​വാ​യി​രു​ന്നു. ബ​സു​ക​ളി​ൽ തി​ര​ക്കും ഇ​ല്ലാ​യി​രു​ന്നു. സാ​ധാ​ര​ണ ഗ​തി​യി​ലു​ള്ള ക​ള​ക്ഷ​ൻ നേ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. പ​ല സ​ർ​വീ​സു​ക​ളും ഡീ​സ​ൽ ചെ​ല​വ് പോ​ലും നേ​ടാ​നാ​കാ​തെ ന​ഷ്ട​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.