പോ​ലീ​സ് രേ​ഖ​ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത
Friday, January 28, 2022 10:51 PM IST
കാ​ട്ടാ​ക്ക​ട : സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ മാ​ലി​ന്യ നി​ക്ഷേ​പ​ത്തോ​ടൊ​പ്പം ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഫ​യ​ലു​ക​ളും വി​വി​ധ രേ​ഖ​ക​ളു​ടെ ഫ​യ​ൽ കോ​പ്പി​ക​ളും ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​വ​ർ പോ​ലീ​സ് പി​ടി​യി​ലാ​യ​താ​യി സൂ​ച​ന. പാ​റ​ശാ​ല​യി​ലെ ഏ​ജ​ന്‍റ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ പി​ടി​ച്ച​താ​യും അ​വ​രെ ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ഫ്ളാ​റ്റി​ൽ താ​മ​സി​ക്കു​ന്ന ഇ​ര​വി​പു​ര​ത്തെ പോ​ലീ​സു​കാ​ര​ൻ പാ​റ​ശാ​ല​യു​ള്ള ഏ​ജ​ന്‍റ് മു​ഖേ​ന ഭ​ക്ഷ്യാ​വ​ശി​ഷ്ട​വും വീ​ട്ടി​ലെ ക​ട​ലാ​സു​ക​ളും ന​ശി​പ്പി​ക്കാ​നേ​ൽ​പ്പി​ച്ച​താ​ണെ​ന്നും അ​വ​രാ​ണ് ഇ​വി​ടെ കൊ​ണ്ടി​ട്ട​തെ​ന്നും സൂ​ച​ന​യു​ണ്ട്. അ​തി​നി​ടെ പോ​ലീ​സ് രേ​ഖ​ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് സെ​പ്ഷ​ൽ ബ്രാ​ഞ്ച്. ഇ​ത് സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് മു​ക​ൾ ത​ട്ടി​ലേ​ക്ക് അ​വ​രും ന​ൽ​കി​യി​ട്ടു​ണ്ട്. കൊ​ല്ലം ഭാ​ഗ​ത്തു​ള്ള ഹോ​ട്ട​ൽ മാ​ലി​ന്യം പ​ന്നി ഫാ​മി​ലേ​ക്കു കൊ​ണ്ടു​പോ​കാ​നെ​ന്നു പ​റ​ഞ്ഞ് പ​ണം​വാ​ങ്ങി പാ​റ​ശാ​ല സ്വ​ദേ​ശി​ക​ൾ ഇ​വി​ടെ​യെ​ത്തി​ച്ച​താ​ണി​ത്.

പോ​കു​ന്ന വ​ഴി​ക്ക് ഇ​വി​ടെ നി​ക്ഷേ​പി​ച്ച​താ​യും ഇ​വ​ർ പ​റ​യു​ന്നു. മ​ല​യി​ൻ​കീ​ഴ്-​കാ​ട്ടാ​ക്ക​ട റോ​ഡി​ൽ മേ​പ്പൂ​ക്ക​ട​വ​രെ​യു​ള്ള സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ൽ മാ​ലി​ന്യം കൊ​ണ്ട് വ​രു​ന്ന​വാ​ഹ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ഇ​വ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ. ഇ​വ പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. ഈ ​ദ്യ​ശ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​വ​രെ ക​ണ്ടെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മേ​പ്പൂ​ക്ക​ട- താ​ലൂ​ക്ക് ആ​ശു​പ​ത്രി റോ​ഡി​ലെ സ്വ​കാ​ര്യ ഭൂ​മി​യി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ലോ​റി​യി​ൽ മാ​ലി​ന്യം കൊ​ണ്ട് ത​ള്ളി​യ​ത്. നേ​രം പു​ല​ർ​ന്ന​പ്പോ​ൾ അ​തി​യാ​യ ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​പ്പോ​ഴാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ മാ​ലി​ന്യ നി​ക്ഷേ​പ​ത്തെ കു​റി​ച്ച​റി​ഞ്ഞ​ത്. ചാ​ക്കു​ക​ളി​ലും ക​വ​റു​ക​ളി​ലു​മാ​യാ​ണ് മാ​ലി​ന്യം കൊ​ണ്ട് ത​ള്ളി​യി​രു​ന്ന​ത്.

നാ​ട്ടു​കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ലി​ന്യ​ത്തോ​ടൊ​പ്പം കി​ട​ന്ന പേ​പ്പ​ർ കെ​ട്ടി​ൽ ഇ​ര​വി​പു​രം സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള വി​വി​ധ ഫ​യ​ലു​ക​ളു​ടെ കോ​പ്പി​യും ഉ​ള്ള​താ​യി ക​ണ്ടെ​ത്തി​യ​ത്. മു​ൻ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ പു​റ​പ്പെ​ടു​വി​ച്ച ഓ​ർ​ഡ​റു​ക​ൾ വി​ജി​ല​ൻ​സ് മെ​സേ​ജു​ക​ളു​ടെ ഫ​യ​ൽ, കൊ​ല്ലം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഇ​ര​വി​പു​രം സ്റ്റേ​ഷ​നി​ൽ നി​ന്ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ടു​ക​ളു​ടെ ഓ​ഫീ​സ് കോ​പ്പി എ​ന്നി​വ​യൊ​ക്കെ​യു​ണ്ട്.

2018- 2019 ലെ ​രേ​ഖ​ക​ൾ ആ​ണെ​ങ്കി​ലും പോ​ലീ​സ് വ​കു​പ്പി​ൽ മാ​ത്രം കൈ​മാ​റു​ന്ന രേ​ഖ​ക​ൾ മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ൽ ക​ണ്ട​ത് ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും ചൂ​ണ്ടി​കാ​ട്ട​പ്പെ​ടു​ന്നു. ഡി ​ജി പി ​ആ​യി​രു​ന്ന ബ​ഹ്റ, കാ​ണാ​താ​കു​ന്ന​വ​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള പു​തി​യ പെ​ര്‌​ഫോ​മ, അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ ഓ​ഫീ​സി​ൽ നി​ന്നും സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​ക്ക് സ​ർ​ക്കാ​ർ പ്ലീ​ഡ​ർ കെ ​ബി രാ​മ​ന​ന്ദ അ​യ​ച്ച ക​ത്ത്, ഇ​ര​വി​പു​രം എ​സ് എ​ച്ച് ഒ ​കോ​ട​തി​ക്ക് സ​മ​ർ​പ്പി​ച്ച ക്രൈം ​റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​വ​രു​ടെ വി​ലാ​സ​ങ്ങ​ൾ അ​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് എ​ന്നി​വ​യു​ൾ​പ്പ​ടെ ആ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.