റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Thursday, May 19, 2022 10:21 PM IST
കൊ​ല്ലം: കൊ​റ്റം​ക​ര: മേ​ക്കോ​ൺ-​പേ​രൂ​ർ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​നെ​തി​രെ​യും റോ​ഡ് ന​ന്നാ​ക്കാ​ത്ത പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ലും വി​വി​ധ വാ​ർ​ഡു​ക​ളി​ലെ റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യി​ലും പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് കൊ​റ്റം​ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഴ ന​ട്ടും വെ​ള്ള​ക്കെ​ട്ടി​ൽ ക​ളി വ​ഞ്ചി ഇ​റ​ക്കി​യും പ്ര​തി​ഷേ​ധി​ച്ചു.
പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ റോ​ഡു​ക​ൾ ഉ​ട​ൻ ന​ന്നാ​ക്കി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് വ​രു​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​റി​യി​ച്ചു. സ​മ​രം ജി​ല്ലാ സെ​ക്ര​ട്ട​റി സു​മേ​ഷ് ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശു​ഹൈ​ബ് മേ​ക്കോ​ൺ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് കൊ​റ്റം​ക​ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കോ​ണി​ൽ വി​നോ​ദ്, പേ​രൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശു​ഭ വ​ർ​മ്മ രാ​ജ, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​ക്കോ​ൺ ഷാ​ന​വാ​സ് നേ​താ​ക്ക​ളാ​യ വി​നീ​ഷ് , സെ​യ്ദ് , എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.