വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി ഇ​റ​ച്ചി മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്നു
Friday, May 27, 2022 11:26 PM IST
ചാ​ത്ത​ന്നൂ​ർ : കാ​രം​കോ​ട് ജെ ​എ​സ് എം, ​വി​മ​ലാ സ്കൂ​ൾ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ഇ​റ​ച്ചി മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്നു. അ​തി​നാ​ൽ റോ​ഡ് കൈ​യേ​റി വ​ഴി യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി തെ​രു​വ് നാ​യ്ക്ക​ൾ.
ചാ​ത്ത​ന്നൂ​ർ എ​സ്എ​ൻ ട്ര​സ്റ്റ് സ്കൂ​ൾ, വി​മ​ല സെ​ൻ​ട്ര​ൽ സ്കൂ​ൾ, എ​സ് എ​ൻ കോ​ളേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ ദേ​ശീ​യ​പാ​ത​യി​ൽ ബ​സി​റ​ങ്ങി ഇ​തു​വ​ഴി​യാ​ണ് പോ​കു​ന്ന​ത്. പ​ല ദി​വ​സ​ങ്ങ​ളി​ലും തെ​രു​വു​നാ​യ്ക്ക​ൾ റോ​ഡ് കൈ​യേ​റി കു​ട്ടി​ക​ളെ ആ​ക്ര​മി​ക്കാ​റു​ണ്ട്. ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ട് പേ​ർ​ക്ക് നാ​യ​യെ ഇ​ടി​ച്ചു അ​പ​ക​ടം പ​റ്റി​യി​ട്ടു​ണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​രു​ന്ന ഇ​റ​ച്ചി മാ​ലി​ന്യം റോ​ഡി​ന്‍റെ സൈ​ഡി​ലാ​ണ് ഇ​ടു​ന്ന​ത്.
വി​ജ​ന​മാ​യ സ്ഥ​ല​മാ​യ​തി​നാ​ൽ ഇ​ത്ത​ര​ക്കാ​ർ​ക്ക് മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​ൻ എ​ളു​പ്പ​മാ​ണ്. പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​ര​മാ​യി സ്ഥ​ല​ത്ത് സി​സി​ടി​വി കാ​മ​റ​ക​ൾ വ​യ്ക്കു​ക​യും പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ കോ​ഴി ഫാ​മു​ക​ൾ​ക്കും ഇ​റ​ച്ചി​വെ​ട്ട് കേ​ന്ദ്ര​ങ്ങ​ൾ​ക്കും ലൈ​സ​ൻ​സ് ന​ൽ​ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.