ഭരണഘടന പഠനക്ലാസ് നടത്തി
Thursday, August 11, 2022 11:35 PM IST
ഉ​മ​യ​ന​ല്ലൂ​ര്‍: നേ​താ​ജി മെ​മ്മോ​റി​യ​ല്‍ ലൈ​ബ്ര​റി​യി​ല്‍ ഭ​ര​ണ​ഘ​ട​ന പ​ഠ​ന​ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. കൊ​ല്ലം ജി​ല്ല​യെ സ​മ്പൂ​ര്‍​ണ്ണ ഭ​ര​ണ​ഘ​ട​ന സാ​ക്ഷ​ര​താ ജി​ല്ല​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​യ്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ര്‍​ഡി​ലെ പത്ത് വ​യ​സിന് മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ര്‍​ക്കും ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യെ ക്കു​റി​ച്ച് അ​വ​ബോ​ധ​മു​ണ്ടാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച​ത്. ക്ലാ​സിന്‍റെ ഉ​ദ്ഘാ​ട​നം മ​യ്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ നാ​സര്‍ എം ​നി​ര്‍​വ​ഹി​ച്ചു. സെ​ന​റ്റ​ര്‍ ചി​ഞ്ചു ഭ​ര​ണ​ഘ​ട​ന​യു​ടെ പ്ര​സ​ക്തി​യെ​ക്കു​റി​ച്ചും അ​തി​ന്‍റെ ആ​മു​ഖ​ത്തെ കു​റി​ച്ചും മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ളെ കു​റി​ച്ചും ക​ട​മ​ക​ളെ കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ച് ക്ലാ​സ് ന​യി​ച്ചു. ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​ന​ത്തി​ന് വാ​യ​ന​ശാ​ലാ പ്ര​സി​ഡ​ന്‍റ്് വി​ജ​യ​ന്‍ എ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൈ​ബ്ര​റി വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി​ത്ത് ഡി ,അ​ജി​ത എന്നിവർ പ്രസംഗിച്ചു.