തെ​ങ്ങി​ൻ കു​റ്റി​ക​ൾ സ്ഥാ​പി​ച്ചു ബോ​ട്ട് അ​ടു​പ്പി​ക്കാ​ൻ ജെ​ട്ടി​ക​ൾ സു​ര​ക്ഷി​ത​മാ​ക്ക​ണം
Saturday, September 24, 2022 11:31 PM IST
കു​ണ്ട​റ: അ​ഷ്ട​മു​ടി വീ​ര​ഭ​ദ്ര സ്വാ​മി ക്ഷേ​ത്രം, തൊ​ലു​ക​ട​വ്, കോ​യി​വി​ള എ​ന്നീ ബോ​ട്ട് ജെ​ട്ടി​ക​ളി​ലെ​തെ​ങ്ങി​ൻ കു​റ്റി​ക​ൾ ജീ​ർ​ണി​ച്ച് ബ​ല​ക്ഷയ​മാ​യ​തി​നാ​ൽ വീ​ര​ഭ​ദ്ര സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഉ​രു​ൾ മ​ഹോ​ത്സ​വ​ത്തി​ന് ബോ​ട്ട് സു​ര​ക്ഷി​ത​മാ​യി ജെ​ട്ടി​ക​ളി​ൽ അ​ടു​പ്പി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് ആ​ല​പ്പു​ഴ വാ​ട്ട​ർ ട്രാ​ൻ​സ്പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ അ​ഷ്ട​മു​ടി ദേ​വ​സ്വം സെ​ക്ര​ട്ട​റി ഡോ​. കെ വി ഷാ​ജി​യെ അ​റി​യി​ച്ചു .

ബോ​ട്ട് ജെ​ട്ടി​ക​ൾ സു​ര​ക്ഷി​ത​മാ​ണെ​ങ്കി​ൽ മാ​ത്ര​മേ സ്പെ​ഷൽ ബോ​ട്ടു​ക​ൾ ആ​ല​പ്പു​ഴ​യി​ൽ നി​ന്നും അ​യ​ക്കു​ക​യു​ള്ളൂ ബോ​ട്ട് ജെ​ട്ടി​ക​ളി​ൽ തെ​ങ്ങി​ൻ കു​റ്റി​ക​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി ഇ​ൻ​ലാ​ൻ​ഡ് ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൻേ​റ​താ​ണ്. ഇ​ത് സം​ബ​ന്ധി​ച്ച് ഇ​ൻ​ലാ​ൻ​ഡ് ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റെ വി​വ​രം ധ​രി​പ്പി​ച്ചി​ട്ടു​ണ്ട്. സാ​ധാ​ര​ണ ടെ​ൻ​ഡ​ർ വി​ളി​ച്ചി​ട്ടാ​ണ് ഇ​ത്ത​രം ജോ​ലി​ക​ൾ ചെ​യ്യി​ക്കാ​റു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ധി​കാ​രി​ക​ളു​മാ​യി ആ​ലോ​ചി​ച്ചു വേ​ണ്ട​ത് ചെ​യ്യാ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു . കൊ​റോ​ണ കാ​ര​ണം ഉ​രു​ൾ നേ​ർ​ച്ച മ​ഹോ​ത്സ​വം ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് ഈ ​വ​ർ​ഷം വ​ൻ ഭ​ക്ത​ജ​ന​പ്ര​വാ​ഹം ഉ​ണ്ടാ​യി​രി​ക്കും. ഉ​രു​ൾ മ​ഹോ​ത്സ​വം പ്ര​മാ​ണി​ച്ച് ക്ഷേ​ത്ര​ത്തി​ന്‍റെ ര​ണ്ട് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വ് ഉ​ത്സ​വ മേ​ഖ​ല​യാ​യി ജി​ല്ലാ ക​ള​ക്ട​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.