യു​വ​മോ​ര്‍​ച്ച നേ​താ​ക്ക​ളെ കാ​ര്‍ ഇ​ടി​ച്ച് വീ​ഴ്ത്തി
Wednesday, November 23, 2022 11:22 PM IST
കൊ​ല്ലം: യു​വ​മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ഷ്ണു​പ​ട്ട​ത്താ​നം, വൈ​സ് പ്ര​സി​ഡ​ന്‍റ് ദീ​പു​രാ​ജ് എ​ന്നി​വ​ര്‍ സ​ഞ്ച​രി​ച്ച ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ന്്‍ പി​ന്നി​ല്‍ നി​ന്ന് വ​ന്ന കാ​ര്‍ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച ശേ​ഷം നി​ര്‍​ത്താ​തെ പോ​യ​താ​യി പ​രാ​തി.
സം​ഘ​ട​ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഒ​ന്പ​തോ​ടെ പ​ത്ത​നാ​പു​ര​ത്തേ​ക്ക് വ​രു​മ്പോ​ള്‍ പി​ട​വൂ​ര്‍ ബ്ലോ​ക്ക് പ​ടി​ക്ക​ല്‍ വ​ച്ചാ​യി​രു​ന്ന് അ​പ​ക​ടം. ബൈ​ക്കി​ല്‍ നി​ന്ന് തെ​റി​ച്ചു​വീ​ണ ഇ​രു​വ​രെ​യും പ​രി​ക്കു​ക​ളോ​ടെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​ത്ത​നാ​പു​രം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. സം​ഘ​ട​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​ധ​ഭീ​ഷ​ണി നേ​രി​ടു​ന്ന​വ​രാ​ണ്. ഇ​ത് സം​ബ​ന്ധി​ച്ച പ​രാ​തി കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ന​ല്‍​കി​യി​ട്ടു​ള്ള​താ​ണ്.

തി​രു​ഹൃ​ദ​യ
ഇ​ട​വ​ക​ദി​നം 27ന്

​പു​ന​ലൂ​ർ: തി​രു​ഹൃ​ദ​യ ഇ​ട​വ​ക​യു​ടെ ഇ​ട​വ​ക​ദി​നം 27 ന് ​ന​ട​ക്കും. രാ​വി​ലെ എ​ട്ടി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന ഫാ.​തോ​മ​സ് കു​ള​ത്തു​ങ്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും.
10 ന് ​ഇ​ട​വ​ക വി​കാ​രി ഫാ.​രാ​ജീ​വ് പാ​ല​ക്ക​ശേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന പൊ​തു​സ​മ്മേ​ള​നം സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നം​ഗം റെ​നി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ.​തോ​മ​സ് കു​ള​ത്തു​ങ്ക​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഡൊ​മി​നി​ക് ജോ​സ​ഫ് പ്ര​സം​ഗി​ക്കും.
ശ്ര​ദ്ധേ​യ​മാ​യ വി​ജ​യം കൈ​വ​രി​ച്ച ഇ​ട​വ​കാം​ഗ​ങ്ങ​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​യ്ക്കും. ഫൊ​റോ​നാ ത​ല​ത്തി​ൽ സ​മ്മാ​നം നേ​ടി​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും. സ്നേ​ഹ​വി​രു​ന്നോ​ടെ ഇ​ട​വ​ക​ദി​നം സ​മാ​പി​ക്കും.
ച​ട​ങ്ങു​ക​ൾ​ക്ക് ക​ൺ​വീ​ന​ർ ടോ​ണി കോ​യി​ത്ര, കൈ​ക്കാ​ര​ന്മാ​രാ​യ തോ​മ​സ്കു​ട്ടി കി​ഴ​ക്കേ​പ്പു​റം, ജോ​സി ക​ട​ന്തോ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.