ഭ​ര​ണ​ഘ​ട​നാ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Sunday, November 27, 2022 3:33 AM IST
ച​വ​റ : പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ജ​നാ​ധി​പ​ത്യ​ത്തി​നും സാ​മൂ​ഹ്യ​നീ​തി​ക്കു​മാ​യു​ള്ള വേ​ദി സം​ഘ​ടി​പ്പി​ച്ച ഭ​ര​ണ​ഘ​ട​നാ ദി​നാ​ച​ര​ണ​വും ഉ​ദ്ബോ​ധ​ന പ്ര​ഭാ​ഷ​ണ​വും അ​യ്യ​ൻ​കോ​യി​ക്ക​ൽ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ആ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു.

ഡോ.​സു​ജി​ത് വി​ജ​യ​ൻ​പി​ള്ള എം​എ​ൽ​എ ദി​നാ​ച​ര​ണ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​വ​റ ബി​ജെ​എം ഗ​വ.​കോ​ളേ​ജ് അ​ധ്യാ​പ​ക​ൻ ഡോ.​കെ.​ജി അ​ഭി​ലാ​ഷ്കു​മാ​ർ ഭ​ര​ണ​ഘ​ട​ന ഉ​ദ്ബോ​ധ​ന​ക്ലാ​സ് ന​യി​ച്ചു. സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ഉ​പ​ജീ​വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു ര​ക്ഷാ​ക​ർ​ത്താ​വി​ന് ത​യ്യ​ൽ മെ​ഷീ​ൻ എം​എ​ൽ​എ കൈ​മാ​റി.

ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ആ​വി​ഷ്ക​രി​ച്ച ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​ര​ത​യു​ടെ പ്ര​വ​ർ​ത്ത​ന ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്ക് ഭ​ര​ണ​ഘ​ട​ന ആ​മു​ഖ ബു​ക്ക് ലെ​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. സ്കൂ​ൾ ലീ​ഡ​ർ ആ​ദി​ലി​ന് എം​എ​ൽ​എ ആ​ദ്യ​പ്ര​തി കൈ​മാ​റി. പി​റ്റി​എ പ്ര​സി​ഡ​ന്‍റ് ജി.​ജ​യ​കൃ​ഷ്ണ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി. എ​സ്എം​സി ചെ​യ​ർ​മാ​ൻ ഷി​ഹാ​ബ് കാ​ട്ടു​കു​ളം, പ്രി​ൻ​സി​പ്പ​ൽ കെ.​പി.​പ്യാ​രി​ന​ന്ദി​നി, ഹെ​ഡ്മി​സ്ട്ര​സ് ആ​ശാ​ജോ​സ്, സോ​ഷ്യ​ൽ സ​യ​ൻ​സ് അ​ധ്യാ​പ​ക​രാ​യ ക​രു​ണാ ഷാ​ജി, വേ​ളൂ​ർ ബി​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.