ക​ശു​വ​ണ്ടി ഇഎ​സ്ഐ, പിഎ​ഫ് വി​ഷ​യം; കേ​ന്ദ്ര ഇ​ട​പെ​ടീ​ൽ അ​നി​വാ​ര്യം: ഐ​എ​ൻ​ടി​യു​സി
Friday, December 9, 2022 11:09 PM IST
കൊ​ല്ലം: ക​ശു​വ​ണ്ടി മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇഎ​സ്​ഐ ആ​നു​കൂ​ല്യം നി​ഷേ​ധി​ക്കു​ക​യും പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് ല​ഭി​ക്കാ​തി​രി​ക്കു​ന്ന​തി​ന്‍റേയും സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് പ്ര​ത്യേ​ക ഉ​ത്ത​വി​റ​ക്ക​ണ​മെ​ന്നു സൗ​ത്ത് ഇ​ന്ത്യ​ൻ കാ​ഷ്യു വ​ർ​ക്കേ​ഴ്സ് കോ​ൺ​ഗ്ര​സ് ഐ​എ​ൻ​ടി​യു​സി കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ൾ സീ​സ​ണ​ൽ വ്യ​വ​സാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. സീ​സ​ണ​ൽ വ്യ​വ​സാ​യ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ഇഎ​സ്ഐ ​ഹാ​ജ​ർ പ​രി​ധി എ​ടു​ത്തു​ക​ള​യ​ണം.
അ​തു​പോ​ലെ ആ​ധാ​ർ ലി​ങ്ക് ചെ​യ്ത​ത് മൂ​ലം പി ​എ​ഫ് രേ​ഖ​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ പേ​ര്, വ​യ​സ്, വി​ലാ​സം തു​ട​ങ്ങി​യ​വ​യി​ൽ വ്യ​ത്യാ​സം വ​ന്ന​തു​മൂ​ലം പി​എ​ഫ് ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ച്ച​ത് തൊ​ഴി​ലാ​ളി ദ്രോ​ഹ​മാ​ണ്.
ഇ​തി​ന് പ​രി​ഹാ​ര​മാ​യി പിഎ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ത​ത് ഫാ​ക്ട​റി​ക​ളി​ൽ സി​റ്റിം​ഗ് ന​ട​ത്തി രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു പി​ശ​കു​ള്ള​വ ഫാ​ക്ട​റി​യി​ൽ വ​ച്ച് ത​ന്നെ തി​രു​ത്ത് വ​രു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ക്കാ​ര്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രി​ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ക്കാ​ൻ യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. 19ന് ​ഈ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പി ​എ​ഫ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തു​ന്ന മാ​ർ​ച്ചും ധ​ർ​ണ​യും വി​ജ​യി​പ്പി​ക്കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ശൂ​ര​നാ​ട് ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ടി. ​ആ​ർ.​ഗോ​പ​കു​മാ​ർ, പെ​രി​നാ​ട് മു​ര​ളി, കോ​തേ​ത്ത് ഭാ​സു​ര​ൻ, കു​ന്ന​ത്തൂ​ർ ഗോ​വി​ന്ദ​പ്പി​ള്ള, പാ​ണ്ഡ​വ​പു​രം ര​ഘു, ഒ​ബി രാ​ജേ​ഷ്‌, ചാ​ലൂ​ക്കോ​ണം അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.