ഗവർണർ മാതാഅമൃതാനന്ദമയിയെ സന്ദർശിച്ചു
1572794
Friday, July 4, 2025 6:14 AM IST
അമൃതപുരി (കൊല്ലം): കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ മാതാഅമൃതാനന്ദമയി യുമായി കൂടിക്കാഴ്ച നടത്തി. ഗവർണറെയും പത്നിയെയും സ്വാമി പ്രണവാമൃതാനന്ദ പുരിയുടെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് സ്വീകരിച്ചു. സാധാരണ ജനങ്ങൾക്കും സമൂഹത്തിനും വേണ്ടിയാണ് മാതാഅമൃതാനന്ദമയിയുടെ പ്രവർത്തനങ്ങളെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ പറഞ്ഞു.
മാതാഅമൃതാനന്ദമയിയുടെ ഒരോ പ്രവർത്തനങ്ങളും സാധാരണക്കാരുടെ ഉന്നമനം ലക്ഷ്യമാക്കിയാണ്. അധ്യാത്മികതയും സേവനവും ഒരുപോലെയാണ് അവർ കാണുന്നത്. ആ നിസ്വാർഥ സേവനം വലിയ പുണ്യമാണ്.
ദൈവത്തിന്റെ പ്രതിരൂപമായിട്ടാണ് ഇവരെ കാണുന്നതെന്നും കൂടിക്കാഴ്ചയിലൂടെ വലിയ പരിവർത്തനമാണ് മനസിലുണ്ടായതെന്നും ഗവർണറുടെ ഭാര്യ അനഘ ആർലേക്കർ പറഞ്ഞു. രണ്ടുമണിക്കൂറോളം സംവദിച്ച ഗവർണർ ആശ്രമവും പരിസരവും സന്ദർശിച്ചു.