പോലീസ് ഉദ്യോഗസ്ഥർക്ക് റെയിൻകോട്ട് വിതരണം ചെയ്തു
1572796
Friday, July 4, 2025 6:14 AM IST
കൊല്ലം: പോലീസ് അസോസിയേഷൻ, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സിറ്റി ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഡോ.രവി പിള്ള ഫൗണ്ടേഷനുമായി സഹകരിച്ച് സിറ്റിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് റെയിൻകോട്ടുകൾ വിതരണം ചെയ്തു.
കെഎസ്എഫ്ഇ ചെയർമാൻ കെ. വരദരാജൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ മുഖ്യാതിഥിയായിരുന്നു. കെപിഎ ജില്ലാ പ്രസിഡന്റ് എൽ. വിജയൻ അധ്യക്ഷൻ വഹിച്ചു. യോഗത്തിൽ ആർപി ഗ്രൂപ്പ് പ്രതിനിധികളായ പിആർഒ ജി.സുനിൽകുമാർ, റാവിസ് മാനേജർ സാം കെ ഫിലിപ്പ്, ജനൽ മാനേജർ പ്രേം,
ഉപാസന ജിഎം രാജീവ് അഞ്ചൽ, റെനി തമ്പി, എം. എസ്.ശരത് ,അഡീഷൽ എസ്പി സക്കറിയ മാത്യു, സ്പെഷൽ ബ്രാഞ്ച് എസിപി എ.പ്രതീപ്കുമാർ, കൊല്ലം എസിപി എസ്. ഷെരീഫ്. പോലീസ് സൊസൈറ്റി സെക്രട്ടറി എസ്.ആർ. ഷിനോദാസ്,
കെപിഎ ജില്ലാ പ്രസിഡന്റ് എൽ.അനിൽകുമാർ, കെപിഒഎ സിറ്റി ജില്ലാ സെക്രട്ടറി ജിജു സി നായർ, കെപിഎഒ സിറ്റി ജില്ലാ സെക്രട്ടറി സി.വിമൽകുമാർ എന്നിവർ പ്രസംഗിച്ചു.