ടൈപ്പിസ്റ്റിനോട് മോശം പെരുമാറ്റം: ജൂണിയർ സൂപ്രണ്ടിന് സ്ഥലംമാറ്റം
1572816
Friday, July 4, 2025 6:22 AM IST
കൊല്ലം: ഫയർ ആൻഡ് റസ്ക്യൂ ജില്ലാ ഓഫീസിലെ ജൂണിയർ സൂപ്രണ്ട് എച്ച്. ഹരീഷിനെ പാലക്കാട് ജില്ലാ ഓഫീസിലേയ്ക്ക് സ്ഥലം മാറ്റി. മോശം പെരുമാറ്റം സംബന്ധിച്ച് ഓഫീസിലെ വനിതാ ടൈപ്പിസ്റ്റ് ഇദ്ദേഹത്തിനെതിരേ പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഓഫീസർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് ഫയർ ഫോഴ്സ് ഡയറക്ടർ ജനറൽ സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയത്. അന്തിമ റിപ്പോർട്ട് വരുമ്പോൾ ഇദ്ദേഹത്തിനെതിരേ വകുപ്പുതല അച്ചടക്ക നടപടി ഉണ്ടാകുമെന്നും സൂചനയുണ്ട്.
പകരം പാലക്കാട് ജില്ലാ ഓഫീസിലെ ജൂണിയർ സൂപ്രണ്ട് പി.ജി.ബിമോദിനെ കൊല്ലത്തേയ്ക്ക് മാറ്റി നിയമിച്ചിട്ടുമുണ്ട്.