പ്ലാസ്റ്റിക് മുക്ത പരിസരം,രോഗരഹിത സമൂഹം പദ്ധതിക്ക് തുടക്കം കുറിച്ച് ഗവ.ടിടിഐ
1572800
Friday, July 4, 2025 6:14 AM IST
കൊല്ലം: അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനത്തിൽ പേപ്പർ ബാഗ് വിതരണം ചെയ്ത് വിദ്യാർഥികൾ. 'പ്ലാസ്റ്റിക് മുക്തപരിസരം, രോഗരഹിത സമൂഹം' എന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടിയിൽ പ്ലാസ്റ്റിക് ബാഗ് വിരുദ്ധ സന്ദേശം നൽകുന്നതിനായി ഗവ.ടി ടി ഐയിലെ വിദ്യാർഥികൾ സ്വയം നിർമിച്ച പേപ്പർ ബാഗുകളും പ്ലാസ്റ്റിക്കിന്റെ ദൂഷ്യതയെ ഉദ്ബോധിപ്പിക്കുന്ന പ്ലക്കാഡുകളുമേന്തിയാണ് സ്കൂളിന്റെ പരിസര പ്രദേശങ്ങളിലെ വീടുകളിലും, കടകളിലും എത്തിയത്.
ബാഗ് വിതരണ ഉദ്ഘാടനം സമീപവാസി ജോസ് സാമുവൽ ജോസഫിന് നൽകി പ്രിൻസിൽ ഇ.ടി.സജി നിർവഹിച്ചു. ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ് പ്ലാസ്റ്റിക് രഹിത സമൂഹവും പരിസ്ഥിതിയുമെന്ന് ദിന സന്ദേശം നൽകി കൊണ്ട് പ്രിൻസിപ്പൾ പറഞ്ഞു.
പരിപാടിക്ക് അധ്യാപകരായ പി.കെ.ഷാജി, ജി.ലെനൊ, ഇ.എം.അൻസർ,എൻ. പ്രസീദ, രജിൻ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.