വാഹനാപകടക്കേസില്‍ വ്യാജ തെളിവ് നല്കി അഭിഭാഷകയും ഗുമസ്തനുമുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേ കേസ്; മൂന്ന് പേര് അറസ്റ്റില്‍
1572819
Friday, July 4, 2025 6:22 AM IST
കൊല്ലം: വാഹനാപകടക്കേസില്‍ പോലീസിനെ കബളിപ്പിച്ച് വ്യാജതെളിവ് നല്കിയ മൂന്ന് പേരെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകയും ഗുമസ്തനും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2025 മെയ് 22-ന് ഉച്ചയ്ക്ക് കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് കേസിനാസ്പദമായ സംഭവം. ഷെര്‍ന സഞ്ചരിച്ച വാഹനത്തില്‍ ഇടിച്ചത് മറ്റൊരു വാഹനമാണെന്ന് കാണിച്ച് ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായി ഇവര്‍ പോലീസിന് വ്യാജ പരാതി നല്‍കുകയായിരുന്നു.
എന്നാല്‍, പോലീസ് നടത്തിയ വിശദമായ പരിശോധനയില്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തുകയും, വ്യാജതെളിവ് നല്കിയ സംഘത്തിനെതിരെ കേസെടുക്കുകയുമായിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് പിടിയിലായ ഷെര്‍ന, അജിത്ത്, വിനോദ് എന്നിവരെ നോട്ടീസ് നല്കി വിട്ടയച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. .