യുവാവിന്റെ കൈകള്‍ അടിച്ചൊടിച്ച കേസ് സഹോദരന്മാര് അറസ്റ്റില്‍
1572817
Friday, July 4, 2025 6:22 AM IST
പുനലൂര്‍ : വീട്ടില്‍ അതിക്രമിച്ചുകയറി കമ്പിവടി കൊണ്ട് യുവാവിന്റെ കൈകള്‍ അടിച്ചൊടിച്ച കേസില്‍ സഹോദരന്മാര് അറസ്റ്റില്‍. കരവാളൂര്‍ വെഞ്ചേമ്പ് രഞ്ജിത് ഭവനില്‍ രഞ്ജിത് (36), ശ്രീകുമാര്‍ (34) എന്നിവരാണ് അറസ്റ്റിലായത്. കരവാളൂര്‍ വെഞ്ചേമ്പ് മൂഴിയില്‍ പടിഞ്ഞാറ്റേതില്‍ വീട്ടില്‍ സേതു (32)വിനാണ് മര്‍ദനമേറ്റത്. ഇക്കഴിഞ്ഞ 16നായിരുന്നു സംഭവം.
സാരമായി പരിക്കേറ്റ സേതു പുനലൂര്‍ താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. പോലീസ് കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാനായില്ല.
ഇക്കഴിഞ്ഞ രാത്രി വെഞ്ചേമ്പില്‍ നിന്നാണ് ഇവരെ അറസ്റ്റുചെയ്തതെന്നും വഴിത്തര്‍ക്കത്തെത്തുടര്‍ന്നുള്ള മുന്‍വൈരാഗ്യമാണ് മര്‍ദനത്തിന് കാരണമെന്നും എസ്എച്ച്ഒ ടി .രാജേഷ്കുമാര്‍ പറഞ്ഞു.