കൊ​ല്ലം : ഡി ​ഇ ഒ ​യെ ഉ​ട​ൻ നി​യ​മി​ക്കു​ക, അ​ധ്യാ​പ​ക അ​ന​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​ കൊ​ല്ലം രൂ​പ​ത കാ​ത്ത​ലി​ക് സ്കൂ​ൾ​സ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ലം ക​ള​ക്‌​ട്രേ​റ്റ് മാ​ർ​ച്ചും ധ​ർ​ണയും സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് നി​സ്തു​ല​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ കൊ​ല്ലം കോ​ർ​പറേ​റ്റ് മാ​നേ​ജ്മെ​ന്‍റിലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി അ​ധ്യാ​പ​ക അ​ന​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ച്ച് ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​ണ് .

നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ച്ചു ന​ൽ​കേ​ണ്ട ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പോ​ലും നി​ല​വി​ലി​ല്ലാ​ത്ത സ്ഥി​തി​യാ​ണ് കൊ​ല്ല​ത്ത്. ഇ​നി​യും പ്ര​ശ്ന പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളു​മാ​യി സം​ഘ​ട​ന മു​ന്നോ​ട്ട് പോ​കു​മെ​ന്ന് കൊ​ല്ലം രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഫാ​.ബി​നു തോ​മ​സ് അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത ആ​ണ് നി​യ​മാ​നു​സൃ​ത​മാ​യു​ള്ള എ​യ്ഡ​ഡ് സ്കൂ​ൾ നി​യ​മ​ന​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കാ​ത്ത​ത്തി​ന്‍റെ കാ​ര​ണ​മെ​ന്നും, ക​ടു​ത്ത സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ള്ള ഈ ​അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും ഇ​ന്ന് ആ​ത്മ​സം​ഘ​ർ​ഷ​ത്തി​ലാ​ണെ​ന്നും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പി ​.സി .വി​ഷ്ണു​നാ​ഥ് എംഎ​ൽ​എ പ​റ​ഞ്ഞു. ഈ ​വി​ഷ​യം കൂ​ടു​ത​ൽ ശ​ക്ത​മാ​യി നി​യ​മ​ സ​ഭ​യി​ൽ ഉ​ന്ന​യി​ക്കു​മെ​ന്നും പി. ​സി .വി​ഷ്ണു​നാ​ഥ്‌ എം ​എ​ൽ എ ​പ​റ​ഞ്ഞു.

സി ​എ​സ് എ​സ് എ ​പ്ര​സി​ഡ​ന്‍റ് ​ആർ.ബ​ർ​ണാ​ഡ് , സെ​ക്ര​ട്ട​റി സു​മേ​ഷ് ദാ​സ്, കി​ര​ൺ ക്രി​സ്റ്റ​ഫ​ർ, ഷൈ​ൻ കൊ​ടു​വി​ള, സി​സ്റ്റ​ർ റെ​യ, റെ​യ്നി റ​യ​മ​ൺഡ്,​ജ​യ​റാ​ണി സെ​ബാ​സ്റ്റ്യ​ൻ, സു​നി​ൽ ബെ​ഞ്ച​മി​ൻ, പ്ര​വീ​ൺ, ഡേ​വി​ഡ് ജോ​ൺ, ആ​ഷ്‌​ലി ,ഡ​ലി​ൻ ഡേ​വി​ഡ്, ര​ഞ്ചി​ത്ത് എ​ന്നി​വ​ർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി.