ച​വ​റ: നീ​ണ്ട​ക​ര മ​ത്സ്യ​ബ​ന്ധ​ന ഹാ​ർ​ബ​റി​ൽ ചെ​റു​കി​ട മ​ത്സ്യ വ്യാ​പാ​രി​ക​ൾ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ച മു​ത​ൽ ആ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ക​ഴി​ഞ്ഞ​ ദി​വ​സം ഹാ​ർ​ബ​റി​ലെ ലേ​ല തൊ​ഴി​ലാ​ളി​ക​ളും മ​ത്സ്യ വ്യാ​പാ​രി​ക​ളും ത​മ്മി​ൽ വാ​ക്കേ​റ്റം ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ മു​ത​ൽ മ​ത്സ്യ വ്യാ​പാ​രി​ക​ൾ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.

മ​ത്സ്യ വ്യാ​പാ​രി​ക​ൾ എ​ടു​ക്കു​ന്ന മ​ത്സ്യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ മ​ത്സ്യ​ങ്ങ​ളും വ​രാ​റു​ണ്ട്. ഇ​തു മാ​റ്റി ക​ച്ച​വ​ടം ചെ​യ്യ​ണ​മെ​ന്ന് മ​ത്സ്യ വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ലേ​ല തൊ​ഴി​ലാ​ളി​ക​ളും മ​ത്സ്യ വ്യാ​പാ​രി​ക​ളും ത​മ്മി​ൽ വാ​ക്കേ​റ്റം ഉ​ണ്ടാ​യ​ത്.

ഇ​തി​ൽ ലേ​ല തൊ​ഴി​ലാ​ളി​ക​ളി​ൽ​പ്പെ​ട്ട ആ​രോ മ​ത്സ്യ വ്യാ​പാ​രി​യെ കൈയേറ്റം ചെ​യ്തു​വെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.