ച​വ​റ: കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെഈ ​വ​ർ​ഷ​ത്തെ സം​സ്ഥാ​ന സ​ബ്- ജൂ​ണിയ​ർ ഗേ​ൾ​സ് ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ജൂ​ലൈ മാ​സം അ​വ​സാ​ന​വാ​രം ച​വ​റ​യി​ൽ ന​ട​ക്കും. സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേരി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം ഡോ​. സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എഉ​ദ്ഘാ​ട​നംചെ​യ്തു.

ച​ട​ങ്ങി​ൽ ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ .സു​രേ​ഷ് കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ഫി​യ സ​ലാം,പ​ന്മ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ്പ​ന്മ​ന ബാ​ല​കൃ​ഷ്ണ​ൻ, എം. ​പ്ര​സ​ന്ന​ൻ ഉ​ണ്ണി​ത്താ​ൻ,നി​ഷാ സു​നീ​ഷ് സി.​ര​തീ​ഷ്, മ​നോ​ജ് കു​മാ​ർ ,ര​തീ​ഷ്, ജോ​യ് ആ​ന്‍റ​ണി, ജി​ജി, മ​ല്ല​യി​ൽ സ​മ​ദ്, എം .ജെ. ജ​യ​കു​മാ​ർ,

ദ്വാ​ര​ക ജി.​മോ​ഹ​ൻ, ഗം​ഗാ​ധ​ര​ൻ,മു​ര​ളീ​ധ​ര​ൻ, രാ​ജേ​ന്ദ്ര​ൻ,കു​രു​വി​ള ജോ​സ​ഫ്, മ​നീ​ഷ് റ​ഷീ​ദ്, പ​ന്മ​നമ​ഞ്ചേ​ഷ്,ഹി​ജാ​സ് എന്നിവർ പ്രസംഗിച്ചു. ഡോ: ​സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ ചെ​യ​ർ​മാ​നായി സം​ഘാ​ട​ക​സ​മി​തി രൂപീകരിച്ചു.