ദൃഷ്ടി പദ്ധതിയുടെ ഭാഗമായി ബോധവത്ക്കരണ ക്ലാസ് നടന്നു
1574332
Wednesday, July 9, 2025 6:32 AM IST
കുളത്തു പ്പുഴ: കുട്ടികളിലെ കാഴ്ച്ചക്കുറവിന് ആയുര്‍വേദ പരിഹാരം എന്ന ലക്ഷ്യത്തോടെ ദൃഷ്ടി പദ്ധതിയുടെ ഭാഗമായി കുളത്തൂപ്പുഴ ഗവ. മോഡൽ റസിഡൻഷൽ സ്കൂളിൽ ബോധവത്ക്കരണ ക്ലാസ് നടന്നു. ഡോ: അഷിത അലി ബോധവത്ക്കരണ ക്ലാസെടുത്തു.
സംസ്ഥാന സർക്കാർ, ആയുഷ് മിഷൻ, ഭാരതീയ ചികിത്സാവകുപ്പ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പ്രഥമാധ്യാപിക സി. ഗിരിജ, സ്കൂൾ മാനേജർ എസ്.ഷാഹിർ, അധ്യാപകൻ പി.ശ്രീജിത്ത്, എം.സി.ആർ.ടി.രമേഷ് ഡോക്ടർമാരായ പി. എബിൻ, എന്നിവർ നേതൃത്വം നൽകി.