കേരളത്തിലെ ആരോഗ്യമേഖല പിണറായി സർക്കാർ തകർത്തു: വി.വി.രാജേഷ്
1574006
Tuesday, July 8, 2025 5:59 AM IST
കൊട്ടാരക്കര : ആരോഗ്യ രംഗത്ത് മുൻപന്തിയിൽ നിന്ന കേരളത്തിലെപൊതു ആരോഗ്യ രംഗത്തെ പിണറായി സർക്കാർ തകർത്തിരിക്കുകയാണെന്ന് ബിജെപി ജില്ലാ ഇൻ ചാർജ് വി .വി. രാജേഷ്. ആരോഗ്യ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം ഭരിക്കുന്നത് കിച്ചൻ കാബിനറ്റ് ആണെന്നും അതിൽ ഉൾപ്പെട്ടത് കൊണ്ടാണ് വീണ ഇപ്പോഴും മന്ത്രി ആയിരിക്കുന്നതെന്നും രാജേഷ്ആരോപിച്ചു. സിറിഞ്ചും മരുന്നു പോലും ഇല്ലാത്ത അവസ്ഥയിലാണ് താലൂക്ക് ആശുപത്രികളെന്നും രാജേഷ് പറഞ്ഞു.
ധനമന്ത്രിയുടെ മണ്ഡലത്തിലെ താലൂക്ക് ആശുപത്രിയുടെ അവസ്ഥ കണ്ടാൽ മതി കേരളത്തിലെ പൊതുആരോഗ്യ മേഖലയുടെ ചിത്രം കിട്ടുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാപ്രസിഡന്റ് രാജി പ്രസാദ് പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വയ്ക്കൽ സോമൻ മുഖ്യ പ്രഭാഷണം നടത്തി. വയക്കൽ മധു, ജി .ഗോപിനാഥ്, എ .ആർ. അരുൺ, ആലഞ്ചേരി ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
പുലമണി ൽ നിന്നും ആരംഭിച്ച മാർച്ച് താലൂക്ക് ആശുപത്രിക്ക് മുന്നിൽ പോലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ തുനിഞ്ഞത് ഏറെ നേരം സംഘർഷത്തിനിടയാക്കി. പോലീസുമായി അല്പനേരം ബല പ്രയോഗവും വാക്കേറ്റം നടന്നു. നേതാക്കൾ പ്രവർത്തകരെ ശാന്തരാക്കി.
ജില്ലാ വൈസ് പ്രസിഡന്റുമാരായ എസ് .ഉമേഷ് ബാബു, എം .ആർ. സുരേഷ്, ജോമോൻ, പു ത്തയം ബിജു,ബൈജു ചെറുപൊയ്ക,സുനിത,മിനി ശിവരാമൻ , കെ .ആർ .രാധാകൃഷ്ണൻ ,ബൈജു തോട്ടശേരി, ബബുൽ ദേവ്,ശ്രീനാ ഉദയൻ, അഡ്വ. രമാദേവി തുടങ്ങിയവർ നേതൃത്വം നൽകി.