കരുനാഗപ്പള്ളി താലൂക്കുതല വായനപക്ഷാചരണം സമാപിച്ചു
1573983
Tuesday, July 8, 2025 5:59 AM IST
ചവറ : കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ ഐ. വി. ദാസിന്റെ ജന്മദിനമായ ജൂലൈ ഏഴുവരെ നടന്നുവന്ന വായനപക്ഷാചരണം സമാപി ച്ചു.
താലൂക്കുതല വായനപക്ഷാചരണ സമാപനം ചവറ ജിഎച്ച്എസിൽ നടന്നു. സുജിത്ത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് അനിൽ പുത്തേഴം അധ്യക്ഷനായി . ജില്ലാ എക്സിക്യൂട്ടീവ് അംഗം ജയപ്രകാശ് മേനോൻ ഐ. വി. ദാസ് അനുസ്മരണം നടത്തി.ജോ.സെക്രട്ടറി പി. കെ.ഗോപാലകൃഷ്ണൻ, ജില്ല കൗൺസിൽ അംഗങ്ങളായ പി. ദീപു, വട്ടത്തറ ശ്രീകുമാർ, പ്രധാന അധ്യാപിക അജിതകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.