പ്രതിഷേധ പ്രകടനം നടത്തി
1573785
Monday, July 7, 2025 6:13 AM IST
കല്ലുവാതുക്കൽ:കേരളത്തിലെ ആരോഗ്യ മേഖലയെ പൂർണമായും തകർത്ത മന്ത്രി വീണാജോർജും നുണ പ്രചരിപ്പിച്ച മന്ത്രി വി.എൻ. വാസവനും രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു കല്ലുവാതുക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
കല്ലുവാതുക്കൽ കിഴക്കേമുക്കിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കല്ലുവാതുക്കൽ ജംഗ്ഷനിൽ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് വിഷ്ണു വിശ്വരാജന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ യോഗം ഡിസിസി ജനറൽ സെക്രട്ടറി പി. പ്രതീഷ്കുമാർ ഉദ്ഘാടനം ചെയ്തു.
പാറയിൽ രാജു, രാജേഷ് ,സാമുവേൽ കോടക്കയം,ഏറം സന്തോഷ്, ശരൺ മോഹൻ,നീന റെജി,പാറയിൽ മധു, തോമസ് കുട്ടി, മോഹനൻ, ആശ , അജിത് ലാൽ,ലൈല,ഉഷാ രാജേന്ദ്രൻ, പ്രവീൺ,ഷാജിലാൽ തുടങ്ങിയവർ നേതൃത്വം നൽകി.