പ്രതിഭാ സംഗമം സംഘടിപ്പിച്ചു
1573176
Saturday, July 5, 2025 6:35 AM IST
കുളത്തൂപ്പുഴ: കല്ലുവെട്ടാംകുഴി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുന്നതിന് പ്രതിഭാ സംഗമം സംഘടിപ്പിച്ചു .സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു .
പി റ്റി എ വൈസ് പ്രസിഡന്റ് ഇല്ലിക്കുളം ജയകുമാർ അധ്യക്ഷത വഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റീന ഷാജഹാൻ,ഇ .കെ .സുധീർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷീജ റാഫി, സ്കൂൾ പ്രിൻസിപ്പൽ എൻ. സുരേഷ്, സ്കൂൾ എച്ച്എം ആർ.ബീന ,പിടിഎ അംഗങ്ങളായ ബിന്ദു സജീവ്,ഷാനവാസ് ,അധ്യാപകരായ കെ. സുനിൽ കുമാർ,സന്ധ്യാ മോൾ,സ്കൂൾ ചെയർമാൻ അജ്മൽ എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ എസ്എസ്എൽസി,പ്ലസ്ടു പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർഥികളെയും പ്ലസ് വണ്ണിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു.