സ്കൂൾ സിൽവർ ജൂബിലി; വിവിധ മത്സരങ്ങൾ നടത്തും
1573161
Saturday, July 5, 2025 6:22 AM IST
കൊല്ലം : വാളത്തുംഗൽ മന്നം മെമ്മോറിയൽ റസിഡൻഷ്യൽ പബ്ലിക് സ്കൂൾ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ ഗവ. എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ ഒമ്പത് മുതൽ 12വരെ ക്ലാസുകളിലെ കുട്ടികൾക്കായി ക്വിസ്, ഇംഗ്ലീഷ് എക്സ്റ്റമ്പർ, സയൻസ് എക്സിബിഷൻ, ചെസ് എന്നീ മത്സരങ്ങൾ നടത്തും.
ക്വിസ് മത്സരം 12ന് രാവിലെ 9.30ന് സ്കൂളിലാണ് നടക്കുക. ഒരു സ്കൂളിൽ നിന്നും രണ്ട് വിദ്യാർഥികൾ വീതമുള്ള രണ്ട് ടീമുകൾക്ക് പങ്കെടുക്കാം. സ്കൂളിൽ 30 ലക്ഷം രൂപ ചെലവഴിച്ച് ‘പണിപൂർത്തിയാക്കിയ രണ്ട് എക്സ്പീരിയൻഷൽ ലബോറട്ടറികൾ 13ന് രാവിലെ 10ന് മുൻ ഹൈക്കോടതി ജഡ്ജിയും റിയൽ എസ്റ്റേറ്റ് അപ്പലേറ്റ്' ട്രിബൂണൽ ചെയർപേഴ്സണുമായ ജസ്റ്റിസ് പി. സോമരാജൻ ഉദ്ഘാടനം ചെയ്യും.
ഇംഗ്ലീഷ് എക്സ്റ്റമ്പോർ മത്സരം 16ന് രാവിലെ ഒമ്പതിന് സ്കൂളിൽ നടത്തും. ഒരു സ്കൂളിൽ നിന്ന് നാല് വിഭാഗത്തിലും രണ്ടു കുട്ടികൾക്ക് വീതം പങ്കെടുക്കാം. ഓരോ മത്സരത്തിനും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന പ്രതിഭകൾക്ക് 3000, 2000, 1000 രൂപ ക്രമത്തിൽ സമ്മാനം നൽകും. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർഥികൾ 10ന് മുമ്പായി 9447958370 എന്ന വാട്സ് ആപ്പ് നമ്പരിൽ ബന്ധപ്പെടണം.
പത്രസമ്മേളനത്തിൽ സ്കൂൾ ഡയറക്ടർ പ്രഫ വി.രാമചന്ദ്രൻ നായർ, സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജെ.രാജൻ ബാബു, പ്രഫ. ഡോ.ബി.ഹരികുമാർ, പ്രഫ. ഡോ.ജി. തുളസീധരൻ, പ്രിൻസിപ്പൽ രാധാകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.