അ​ഞ്ച​ല്‍ : രാ​ത്രി​യി​ൽ സ്റ്റോ​പ്പ് ഇ​ല്ലെ​ങ്കി​ല്‍ കൂ​ടി യാ​ത്ര​ക്കാ​ര്‍​ക്ക് എ​വി​ടെ​യാ​ണോ ഇ​റ​ങ്ങേ​ണ്ട​ത് അ​വി​ടെ ഇ​റ​ക്ക​ണം എ​ന്നാ​ണ് കെ ​എ​സ് ആ​ര്‍ ടി ​സി മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം. എ​ന്നാ​ല്‍ പ​ല ക​ണ്ട​ക്ട​ര്‍​മാ​രും ഇ​തി​ന് ത​യാ​റാ​കു​ന്നി​ല്ല എ​ന്നു മാ​ത്ര​മ​ല്ല യാ​ത്ര​ക്കാ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്നു എ​ന്ന വാ​ർ​ത്ത​ക​ള്‍ കൂ​ടി പു​റ​ത്തു​വ​രി​ക​യാ​ണ്. കൊ​ല്ലം കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി മ​നു​വാ​ണ് ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.

സി​വി​ല്‍ എ​ൻ​ജി​നീ​യ​റാ​യ മ​നു ക​ഴി​ഞ്ഞ ദി​വ​സം 9.45 ഓ​ടെ തി​രു​വ​ന​ന്ത​പു​രം ചെ​ങ്കോ​ട്ട അ​ന്ത​ര്‍ സം​സ്ഥാ​ന സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സി​ല്‍ കു​ള​ത്തൂ​പ്പു​ഴ ഡി​പ്പോ​യി​ല്‍ നി​ന്നും ക​യ​റി. ബ​സ് എ​ടു​ത്ത് ഒ​രു കി​ലോ​മീ​റ്റ​ര്‍ എ​ത്തി​യ​പ്പോ​ഴേ​ക്കും ക​ണ്ട​ക്ട​ര്‍ ടി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ല്‍ എ​ല്ലാ സ​ര്‍​വീ​സു​ക​ള്‍​ക്കും സ്റ്റോ​പ്പു​ള്ള മൈ​ല​മൂ​ട്ടി​ല്‍ ഇ​റ​ങ്ങ​ണമെന്നു മ​നു ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ അ​വി​ടെ സ്റ്റോ​പ്പി​ല്ലെന്നും ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ അ​പ്പു​റം ചോ​ഴി​യ​ക്കോ​ട് മാ​ത്ര​മേ സ്റ്റോ​പ്പു​ള്ളൂ എ​ന്നു​മാ​യി​രു​ന്നു ക​ണ്ട​ക്‌ടറു​ടെ മ​റു​പ​ടി.

എ​ന്നാ​ല്‍ ടി​ക്ക​റ്റ് ചോ​ഴി​യ​ക്കോ​ട് ത​ന്ന​തി​ന് ശേ​ഷം ത​ന്നെ മൈ​ല​മൂ​ട്ടി​ല്‍ ഇ​റ​ക്കി​യാ​ല്‍ മ​തി​യെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ക​ണ്ട​ക്‌ടര്‍ മോ​ശ​മാ​യി പെ​രു​മാ​റിയെ​ന്നു മ​നു പ​റ​യു​ന്നു. ഇ​തോ​ടെ താ​ന്‍ മൊ​ബൈ​ല്‍ ഫോ​ണിൽ വീഡിയോ ഓ​ണ്‍ ചെ​യ്തു.

പി​ന്നീ​ട് ക​ണ്ട​ക്‌ടർ ഒ​ന്നും മി​ണ്ടി​യി​ല്ലെ​ന്നും ഒ​ടു​വി​ല്‍ ഡ്രൈ​വ​റോ​ടു കാ​ര്യം പ​റ​ഞ്ഞ​പ്പോ​ള്‍ ബ​സ് നി​ര്‍​ത്തി ത​രി​ക​യാ​യി​രു​ന്നു​വെ​ന്നും മ​നു പ​റ​യു​ന്നു. സം​ഭ​വം ചൂ​ണ്ടി​ക്കാ​ട്ടി മ​നു വി​ജി​ല​ന്‍​സി​ന് പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്. ഒ​പ്പും വ​കു​പ്പ് മ​ന്ത്രി കെ.​ബി ഗ​ണേ​ഷ് കു​മാ​റി​ന് നേ​രി​ട്ടു പ​രാ​തി ന​ല്‍​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് മ​നു. എ​ന്താ​യാ​ലും യു​വാ​വ് ന​ല്കി​യ പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ് വി​ജി​ല​ന്‍​സ് .