ജില്ലയില്‍ കെ-ഫോണ്‍ കണക്ഷനിൽ വര്‍ധന
1573160
Saturday, July 5, 2025 6:22 AM IST
കൊല്ലം: വീടുകളിലും ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമൊക്കെയായി കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെ -ഫോണ്‍ കണക്ഷന് ജില്ലയില്‍ ഗണ്യമായ വര്‍ധന.
സാധാരണക്കാര്‍ക്ക് ഏറ്റവും മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്നുവെന്ന നിലയിലാണ് കെ-ഫോണ്‍ ജനങ്ങളെ ആകര്‍ഷിക്കുന്നത്.
ജില്ലയില്‍ കെ-ഫോണ്‍ പദ്ധതി വഴി 7433 കണക്ഷനുകള്‍ ഇതിനോടകം നല്കി. ജില്ലയില്‍ ഇതുവരെ 2,239.644 കിലോമീറ്റര്‍ കേബിളുകളാണ് സ്ഥാപിച്ചത്.
കെഎസ്ഇബി ട്രാന്സ്മിഷന് ടവറുകളിലൂടെ 188.587 കിലോമീറ്റര്‍ ഒപിജിഡബ്ല്യൂ കേബിളുകളും 2051.057 കിലോമീറ്റര്‍ എഡിഎസ്എസ് കേബിളുകള്‍ കെഎസ്ഇബി പോസ്റ്റുകള്‍ വഴിയുമാണ് സ്ഥാപിച്ചത്.
കളക്ടറേറ്റ് ഉള്‍പ്പടെയുള്ള 1734 സര്‍ക്കാര്‍ ഓഫീസുകള്‍ ഇപ്പോള്‍ കെഫോണ്‍ നെറ്റുവര്ക്കാണ് ഉപയോഗിക്കുന്നത്. ജില്ലയില്‍ ഇതിനോടകം ആകെ 1475 ബിപിഎല്‍ വീടുകളില്‍ കെഫോണ്‍ കണക്ഷന് നല്‍കിക്കഴിഞ്ഞു. 4211 വാണിജ്യ കണക്ഷനുകളും കൊടുത്തു.
പ്രാദേശിക ഓപ്പറേറ്റര്‍മാര്‍ വഴിയാണ് വാണിജ്യ കണക്ഷനുകള്‍ നല്‍കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 380 ലോക്കല്‍ നെറ്റുവര്‍ക്ക് ഓപ്പറേറ്റര്‍മാര്‍ കെഫോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
കണക്്ഷനുകള്ക്കായി പുതിയ രജിസ്ട്രേഷനുകളും വരുന്നുണ്ട്. രണ്ട് ഉപഭോക്താക്കള്‍ക്കായി ഹൈ വാല്യു കണക്ഷനുകളും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കായി 11 കണക്ഷനുകളും ജില്ല യില്‍ നല്കി.
പുതിയ ഗാര്‍ഹിക കണക്ഷന് എടുക്കാന്‍ എന്റെ കെ-ഫോണ്‍ എന്ന മൊബൈല്‍ ആപ്പിലൂടെയോ കെ-ഫോണ്‍ വെബ്സൈറ്റിലൂടെയോ രജിസ്റ്റര്‍ ചെയ്യാം. 18005704466 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയും കണക്ഷനായി രജിസ്റ്റര്‍ ചെയ്യാം.