ബിജെപി ധർണ നടത്തി
1573167
Saturday, July 5, 2025 6:22 AM IST
കുണ്ടറ : പഞ്ചായത്തിൽ നടന്ന രണ്ട് താൽക്കാലിക നിയമനങ്ങൾക്ക് എതിരെ ബിജെപി ഇളമ്പള്ളൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.
ഏരിയ പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഇടവട്ടം വിനോദ് ധർണഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം നെടുമ്പന ശിവൻ മുഖ്യപ്രഭാക്ഷണം നടത്തി.
മണ്ഡലം പ്രസിഡന്റ് സച്ചു പ്രസാദ്, വാർഡ് മെമ്പർ അനിൽകുമാർ ,വാർഡ് മെമ്പർമാരായ സ്വാതി ശങ്കർ, നിഷ, ഏരിയാ ജനറൽ സെക്രട്ടറിമാരായ അജികുമാർ, മനോജ്. രതീഷ്, രാജേഷ്, ഗിരീഷ്, ജയരാജ്, രാജേഷ് കുളങ്ങരയ്ക്കൽ, എന്നിവർ പങ്കെടുത്തു.