ആരോഗ്യവകുപ്പ് മന്ത്രി രാജിവയ്ക്കണം: പി. ജർമിയാസ്
1573177
Saturday, July 5, 2025 6:35 AM IST
കൊല്ലം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മകൾക്ക് കൂട്ടിരിക്കാൻ എത്തിയ അമ്മ മൂന്ന് നില കെട്ടിടം തകർന്ന് വീണു ജീവനുവേണ്ടി പിടയുമ്പോൾ അതിനുള്ളിൽ ആരുമില്ലെന്ന് പറഞ്ഞ് ആരോഗ്യവകുപ്പിന്റെ നേട്ടങ്ങൾ പ്രസംഗിച്ച മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് കെപിസിസി സെക്രട്ടറി അഡ്വ. പി .ജർമിയാസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
നിപ്പ ഉൾപ്പെടെ എല്ലാ പകർച്ചവ്യാധികളും വ്യാപിക്കുകയാണെന്നും, സർക്കാർ മെഡിക്കൽ കോളജുകളിൽ ഓപറേഷൻ നടത്താനുള്ള സർജിക്കൽ ഉപകരണങ്ങൾ പോലും രോഗികൾ വാങ്ങി കൊടുക്കണമെന്ന ഗതികേടിൽ ആരോഗ്യ കേരളത്തെ കൊണ്ടെത്തിച്ചെന്നും ജർമിയാസ് ആരോപിച്ചു.