പത്തനാപുരത്ത് തെരുവുനായ ആക്രമണത്തിൽ 10പേർക്ക് പരിക്ക്
1573774
Monday, July 7, 2025 6:02 AM IST
പത്തനാപുരം: പത്തനാപുരത്ത് തെരുവുനായുടെ ആക്രമണത്തിൽ പത്തുപേർക്ക് പരിക്ക്. ടൗണിലും പരിസരപ്രദേശങ്ങളിലുമായി തെരുവുനായ ് വഴിയാത്രക്കാരെ ആക്രമിക്കുകയായിരുന്നു. മന്ത്രി ഗണേഷ്കുമാറിന്റെ വസതിക്കു സമീപം പഴക്കച്ചവടം നടത്തുന്ന ആലവിള അൻസാരിയെ കടക്കുള്ളിൽ കയറി നായ കടിച്ചു.
അൻസാരി രാവിലെ കട തുറക്കുമ്പോൾ നായ ഓടി എത്തി ദേഹത്തേക്ക് ചാടിക്കയറി ആക്രമിക്കുകയായിരുന്നു. അയാൾക്ക് ദേഹമാസകലം കടിയേറ്റിട്ടുണ്ട്. ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അൻസാരിയും പട്ടിയുമായുള്ള മൽപിടിത്തത്തിനിടയിൽ നായ ചത്തു.പഞ്ചായത്ത് അധികൃതരും പോലീസും സ്ഥലത്തെത്തിയ ശേഷമാണ് കടക്കുള്ളിൽനിന്ന് നായയുടെ ജഡം നീക്കം ചെയ്യുന്നത്. പത്തനാപുരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒമ്പതുപേരെക്കൂടി തെരുവുനായ് ആക്രമിച്ചെന്നാണ് നാട്ടുകാർ പറയുന്നത്.
പത്തനാപുരം സ്വദേശികളായ ജോർജ്കുട്ടി, രാകേഷ്, അമീർ, ഉടയൻചിറ വിജുഭവനിൽ അനിത, കാരമൂട് ഷമീർ മൻസിലിൽ നസീമ,കുണ്ടയം സ്വദേശികളായ രതീഷ്, രാജേഷ്, ഷംസുദ്ദീൻ, രാജസേനൻ എന്നിവർ പത്തനാപുരം താലൂക്കാശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.