ആ​യൂ​ർ : മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ഈ​വാ​നി​യോ​സി​ന്‍റെ 72-ാം ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ആ​യു​ർ വൈ​ദി​ക ജി​ല്ല​യി​ൽ നാ​ല് മേ​ഖ​ല​ക​ളാ​യി തി​രി​ച്ച് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്തി വ​രു​ന്നു .

മാ​ർ ഈ​വാ​നി​യോ​സി​ന്‍റെ ക​ബ​റി​ങ്ക​ൽ നി​ന്നും ആ​ശി​ർ​വ​ദി​ച്ച വ​ള്ളി​ക്കു​രി​ശ്, അ​തി​ഭ​ദ്രാ​സ​ന വി​കാ​രി ജ​ന​റ​ൽ, തോ​മ​സ് ക​യ്യാ​ല​ക്ക​ൽ നി​ന്നും ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ ഏ​റ്റു​വാ​ങ്ങി.​പ​ട്ടം ക​ത്തി ഡ്രി​ൽ വി​കാ​രി ഫാ. ​ജോ​ൺ,വി​ള​യി​ൽ, ജി​ല്ലാ ഡ​യ​റ​ക്ട​ർ ഫാ. ​അ​രു​ൺ ഏ​റ​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ആ​യു​ർ വൈ​ദി​ക ജി​ല്ല​യി​ൽ, ഓ​ട​നാ​വ​ട്ടം, പെ​രി​ങ്ങ​ള്ളൂ​ർ, ഒ​ഴു​കു പാ​റ​യ്ക്ക​ൽ, എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്നു​വ​രു​ന്ന അ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഗീ​വ​ർ​ഗീ​സ് നെ​ടി​യ​ത്ത് റ​മ്പാ​ൻ, ഫാ. ​ജോ​ൺ അ​രീ​ക്ക​ൽ, ഫാ. ​തോ​മ​സ് മ​രോ​ട്ടി​മൂ​ട്ടി​ൽ, ഫാ. ​അ​നു ജോ​സ് കു​ന്നി​ൽ, ഫാ. ​ഫി​ലി​പ്പോ​സ് ജോ​ൺ, ഫാ. ​ജോ​ൺ പാ​ല​വി​ള, എംസിഎ ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ക​ള​പ്പു​ര​ക്ക​ൽ,

സെ​ക്ര​ട്ട​റി രാ​ജീ​വ് കോ​ശി ,ഐ​സ​ക് പോ​ൾ, രാ​ജു പൂ​യ​പ്പ​ള്ളി, റെ​ജി ഡാ​നി​യ​ൽ, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്നു. ആ​റി​ന് പൊ​ടി​യാ​ട്ടു​വി​ള​പ​ള്ളി​യി​ൽ ഫാ. ​തോ​മ​സ് ക​യ്യാ​ല​ക്ക​ൽ സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കും. ജി​ല്ലാ​ത​ല പ​ദ​യാ​ത്ര 12ന് ​ആ​യൂ​രി​ൽ പ്ര​ധാ​ന തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര​യോ​ട് ചേ​രും.