വീതംവയ്പ്പ് രാഷ്ട്രീയം വികസനത്തിന് തിരിച്ചടിയാകുന്നു: എസ്.പ്രശാന്ത്
1573420
Sunday, July 6, 2025 6:28 AM IST
ചാത്തന്നൂർ : ഇടത് മുന്നണിയുടെ വീതംവയ്പ്പ് രാഷ്ട്രീയം തദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വികസനത്തിന് തിരിച്ചടിയാകുന്നുവെന്ന് ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത്. ചാത്തന്നൂർ പഞ്ചായത്ത് ഓഫിസിലേക്ക് ബിജെപി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പി പഞ്ചായത്ത് സമിതി പ്രസിഡന്റ് ശ്യാം മീനാട് അധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാ ട്രഷറർ രാജൻപിള്ള, മുൻസംസ്ഥാന കൗൺസിൽ അംഗം എസ്.സുരേഷ്, ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് കൃഷ്ണരാജ്, മണ്ഡലം ജനറൽ സെക്രട്ടറി രഞ്ജിത് മൈലക്കാട്, പഞ്ചായത്ത് അംഗങ്ങളായ ആർ.സന്തോഷ്, ബീന രാജൻ, മീര ഉണ്ണി,
ശരത് ചന്ദ്രൻ, മുൻ പഞ്ചായത്ത് അംഗം കളിയാക്കുളം ഉണ്ണി, സഹകരണസെൽ ജില്ലാ കൺവീനർ എസ്. വി.അനിത് കുമാർ, പഞ്ചായത്ത് സമിതി സെക്രട്ടറി ദിനേശ് ചാത്തന്നൂർ എന്നിവർ പ്രസംഗിച്ചു.