സിനിമ വളരുന്നതുപോലെ പുസ്തകങ്ങൾക്ക് വായനക്കാരും കൂടി: ആർ.എസ്.വിമൽ
1573435
Sunday, July 6, 2025 6:39 AM IST
കൊല്ലം : ലോകത്ത് സിനിമവളരുന്നതുപോലെ നല്ല പുസ്തകങ്ങൾക്ക് വായനക്കാരും കൂടിയിട്ടുണ്ടെന്ന് സംവിധായകൻ ആർ.എസ്. വിമൽ. ഓരോ വർഷവും പുറത്തിറങ്ങുന്ന പുസ്തകങ്ങളുടെ എണ്ണം മാത്രമല്ല, ഇന്റർനെറ്റിലൂടെയും വായനക്കാർ വളരുന്നു എന്നത് ശ്രദ്ധേയമാണ്.
കൊല്ലം പ്രസ് ക്ലബിൽ സ്ഥിതി പബ്ലിക്കേഷൻസ് സംഘടിപ്പിച്ച സാഹിത്യസദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എസ്. അജയകുമാർ അധ്യക്ഷനായുന്നു. എഴുത്തുകാരായ വി. ടി. കുരീപുഴ, എഡ്വേർഡ് നസ്രത്ത്, കൊല്ലം ശേഖർ, സിസിലി സ്റ്റീഫൻ, ശിവരാജൻ കോവിലകം, പെട്രിഷ്യ ജോൺ എന്നിവർ പ്രസംഗിച്ചു.