ലഹരിമാഫിയക്കെതിരേ കടുത്ത നടപടികൾ വേണം: കെസിബിസി മദ്യവിരുദ്ധ സമിതി
1573419
Sunday, July 6, 2025 6:28 AM IST
കൊല്ലം: കേരള സമൂഹത്തെ അപകടകരമാം വിധം പിടിമുറുക്കിയിരിക്കുന്ന ലഹരിമാഫിയയെ അമർച്ച ചെയ്യാൻ കടുത്ത നിയമ നടപടികൾ സ്വീകരിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി കൊല്ലം രൂപതാ കമ്മിറ്റി ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര രാസലഹരി ഇടപാടുകാർ നമ്മുടെ സംസ്ഥാനത്തും സജീവമാണെന്നതിന് തെളിവാണ് ഡാർക്ക് െ വബിലൂടെയുളള ലഹരിക്കച്ചവടക്കാരുടെ അറസ്റ്റ് വ്യക്തമാക്കുന്നത്. നഗര ഗ്രാമവ്യത്യാസമില്ലാതെ രാസലഹരികൾ നിർബാധം ലഭിക്കുന്നതും ലഹരിപാർട്ടികൾ വ്യാപകമാകുന്നതും ആശങ്ക ഉണ്ടാക്കുന്നു. ലഹരിമരുന്നിന് അടിമപ്പെട്ടവർ നടത്തുന്ന മനുഷ്യത്വരഹിതമായ ക്രൂരതകളുടെയും കൊലപാതകങ്ങളുടെയും വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്.
ലഹരി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നസാമൂഹിക പ്രത്യാഘാതങ്ങളുടെ തീവ്രത തിരിച്ചറിയാൻ അധികാരികളും പൊതുസമൂഹവും ഇനിയും വൈകരുതെന്ന് സമിതി ആവശ്യപ്പെട്ടു. ലഹരിവേട്ട ശക്തമാക്കി അതി െ ന്റ പിന്നിലുളള അദൃശ്യശക്തികളെ ഉന്മൂലനം ചെയ്യാൻ അതീവജാഗ്രതയോടെയുളള നടപടികൾ സ്വീകരിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
സമിതി രൂപതാ പ്രസിഡന്റ് യോഹന്നാൻ ആന്റണി അധ്യക്ഷതവഹിച്ചു. ഡയറക്ടർഫാ. മിൽട്ടൺ ജോർജ്, ജനറൽ സെക്രട്ടറി എ. ജെ. ഡിക്രൂസ്, എം.എഫ്. ബർഗ്ലീൻ, അഡ്വ. ഇ.എമേഴ്സൺ, മേഴ്സി യേശുദാസ്, ബി. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.