‘സ്ത്രീ ലോകം നവലോകം’ ശില്പശാല നടത്തി
1573430
Sunday, July 6, 2025 6:39 AM IST
കുണ്ടറ : വനിതാ സാഹിതി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീ ലോകം നവലോകം എന്ന വിഷയത്തിൽ ശില്പശാലയും മാധവിക്കുട്ടി - വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി .സീതമ്മാൾ ശില്പശാല ഉദ്ഘാടനം ചെയ്തു.
ബീന സജീവ് നിയമാവലി അവതരിപ്പിച്ചു. ജില്ലാ ട്രഷറർ ജി .എസ് .ഷൈലാമണി, വീണ ചെന്താമരാക്ഷൻ, ഡോ.പ്രിയ, പി .ലീല, അഡ്വ.ജെസെന്ന, വസന്തകുമാരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
സംസ്ഥാന പ്രസിഡന്റ് വി.എസ് .ബിന്ദു അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ നാടക സമിതിയുടെ നേതൃത്വത്തിൽ മാധവിക്കുട്ടിയുടെ കോലാട്, ബഷീറിന്റെ ഒരു മനുഷ്യൻ എന്നീ കഥകളുടെ ദൃശ്യാവിഷ്കാരവും നടന്നു. തുടർന്ന് കലാപരിപാടികളും അവതരിപ്പിച്ചു. ഗിരിജ സുന്ദരൻ, രാജി തിരുവാതിര , ജില്ലാ പ്രസിഡന്റ് ടി .ജി .ചന്ദ്രകുമാരി ,ഡി .വിമല എന്നിവർ പ്രസംഗിച്ചു.