എ​ഴു​കോ​ൺ : ഇ ​എ​സ് ഐ ​ആ​ശു​പ​ത്രി കേ​ന്ദ്ര ബോ​ർ​ഡ്‌ അം​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.​ഇഎ​സ് ഐ ​ആ​ശു​പ​ത്രി ബോ​ർ​ഡ്‌ അം​ഗം ദു​രൈ​രാ​ജും സം​ഘ​വു​മാ​ണ് സ​ന്ദ​ർ​ശി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 10ന് ആ​രം​ഭി​ച്ച സ​ന്ദ​ർ​ശ​നം ഉ​ച്ച​യ്ക്കാ​ണ് അ​വ​സാ​നി​ച്ച​ത്.​ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​ർ, ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ൾ, ഓ​ഫീ​സ്, ഓ​പ​റേ​ഷ​ൻ തീ​യ​റ്റ​ർ, ഫാ​ർ​മ​സി, വാ​ർ​ഡു​ക​ൾ, ലാ​ബ് തു​ട​ങ്ങി എ​ല്ലാ​യി​ട​വും സ​ന്ദ​ർ​ശ​നം ന​ട​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.​

എ​ഴു​കോ​ൺ ഇ ​എ​സ് ഐ ​ആ​ശു​പ​ത്രി നേ​രി​ടു​ന്ന അ​പ​ര്യാ​പ്ത​ത​ക​ൾ ഉ​ട​ൻ പ​രി​ഹ​രി​ക്കു​മെ​ന്നും ആ​ശു​പ​ത്രി​യെ​ക്കു​റി​ച്ചു ന​ല്ല അ​ഭി​പ്രാ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.