മന്ത്രി വീണ ജോർജിനെതിരേ പ്രതിഷേധ പ്രകടനം നടത്തി
1573417
Sunday, July 6, 2025 6:28 AM IST
കൊട്ടിയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് ബിന്ദു എന്ന വീട്ടമ്മ ദാരുണമായി മരണപെട്ട സംഭവത്തി െ ന്റ ഉത്തരവാദിത്തം ഏറ്റെടുത്തു ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ കണ്ണനല്ലൂർ ജംഗ്ഷനിൽ പ്രകടനം നടത്തി. പ്രവർത്തകർ പ്രതീകാത്മക ശവമഞ്ചവുമേന്തി പ്രകടനവും ഉപരോധ സമരവും നടത്തിയത്.
പ്രതിഷേധ സമരം ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ഉപാധ്യക്ഷൻ ഷാൻ മുട്ടക്കാവ് അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി രഘു പാണ്ഡവപുരം,യൂത്ത് കോൺഗ്രസ് നേതാക്കളായ സനൽ പുതുച്ചിറ, ജില്ലാ സെക്രട്ടറി ഐശ്വര്യ, ജയൻ, നാസർ കണ്ണനല്ലൂർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. എൽ. നിസാമുദീൻ, എ. നാസിമുദീൻ ലബ്ബ, സുധീർ ചേരീകോണം, പ്രവീൺ കണ്ണനല്ലൂർ, ആസാദ് നാൽപ്പങ്ങൽ, വിനോദ് കോണിൽ, നിസാർ പേരൂർ, കെ. ആർ. സുരേന്ദ്രൻ, ഷഫീഖ് ചെന്താപ്പൂര്, ബിജു പഴങ്ങാലം, ഇന്ദിര, ഷൈല നാസറുദീൻ, സിമ്പിൾ ഷെമീർ, ഷാജഹാൻ കണ്ണനല്ലൂർ, അബ്ദുൽ റഹീം തട്ടാർ കോണം, വിൽസൺ കല്ലുവിള, സനൽ പുതുച്ചിറ, തുടങ്ങിയവർ നേതൃത്വം നൽകി.
പാരിപ്പള്ളി: ആരോഗ്യ മേഖല ഉൾപ്പെടെ സമസ്ത മേഖലകളിലും പരാജയപ്പെട്ട പിണറായി സർക്കാരിലെ ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാരിപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. മുൻ ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ. ഡി. ലാൽ അധ്യക്ഷത വഹിച്ചു.
ഡിസിസി മെമ്പർ പാരിപ്പള്ളി വിനോദ്, പഞ്ചായത്ത് പ്രസിഡന്റ് എൻ. ശാന്തിനി, എം. എ. സത്താർ, അനിൽ മണലുവിള , എസ്. ജലജകുമാരി, നിജാബ് മൈലവിള, ആനുവൽ അക്കാദമി, രവീന്ദ്ര കുറുപ്പ്, റീന മംഗലത്ത്, സുനിതാ ജയകുമാർ, ജയകുമാർ, സന്തോഷ് കുട്ടാട്ടുകോണം, സജീവ്, ജനാർദനൻ പിള്ള, സുദേവൻ പള്ളിവിള, പി.ഡി. രാജു, രാധാകൃഷ്ണപിള്ള, ശശിധരൻ കോട്ടയ്ക്കറം, അനുരുദ്ധൻ, കെ .മുരളീധരൻ, നസീം എഴിപ്പുറം എന്നിവർ പ്രസംഗിച്ചു.
photo:
പ്രതീകാത്മക ശവമഞ്ചവുമേന്തി കണ്ണനല്ലൂരിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ സമരം.