ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
1573791
Monday, July 7, 2025 6:13 AM IST
കൊട്ടിയം: ആദിച്ചനല്ലൂർ പതിനാറാം വാർഡ് അംഗവും സിഡിഎസ് യൂണിറ്റും ചേർന്ന് ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഹരീഷ് ഉദ്ഘാടനം ചെയ്തു.
ജീവിത ശൈലി രോഗങ്ങളെ കുറിച്ചുള്ള ബോധവത്കരണവും രോഗ പരിശോധനയും മരുന്നുവിതരണവും നടത്തി. പഞ്ചായത്ത് അംഗം പ്ലാക്കാട് ടിങ്കു അധ്യക്ഷത വഹിച്ചു.
സിഡിഎസ് മെമ്പർ ആർ. കലജാദേവി, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.സഹല, ആശ വർക്കർ ആർ. ഗിരിജ, മുൻ വാർഡ് മെമ്പർ റോയ്സൺ,ആർ. രമേശൻ എന്നിവർ പ്രസംഗിച്ചു.