ആറ്റിൽ ചാടിയ അധ്യാപകന്റെ മൃതദേഹം കണ്ടെത്തി
1573555
Sunday, July 6, 2025 11:25 PM IST
ചാത്തന്നൂർ: ഇത്തിക്കര ആറ്റിൽ ചാടിയ അധ്യാപകന്റെ മൃതദേഹം കണ്ടെത്തി. ഓടനാവട്ടം കെആർജിപിഎം ഹയർസെക്കന്‍ഡറി സ്കൂളിലെ അധ്യാപകൻ പൂയപ്പള്ളി മരുതമൺപള്ളി കൈപ്പള്ളിയഴികത്ത് വീട്ടിൽ പ്രമോദ് (48) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒന്പതോടെയായിരുന്നു സംഭവം.
ബൈക്കിൽ ഇത്തിക്കരയാറിന് സമീപം എത്തിയ പ്രമോദ് ഇത്തിക്കര ചെറിയ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടുകയായിരുന്നു. വിവരം അറിയിച്ചതിനെത്തുടർന്ന് ചാത്തന്നൂർ പോലീസ് സ്ഥലത്തെത്തിനാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചാത്തന്നൂർ പോലീസ് കേസെടുത്തു.