ദേശീയപാതയിൽ നിയന്ത്രണംതെറ്റിയ കാർ സുരക്ഷാഭിത്തിയിലിടിച്ച് തകർന്നു
1573775
Monday, July 7, 2025 6:02 AM IST
ചവറ : ദേശീയപാതയില്‍ കോണ്‍ക്രീറ്റ് സുരക്ഷാ ഭിത്തിയിലിടിച്ച് കാർ അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ടു കാർ ഇടിച്ചു കയറിയതിനെ തുടർന്ന് സുരക്ഷ ഭിത്തി തകര്‍ന്നു. ഇന്നലെ രാവിലെ 11.45 ഓടെ കെ സി തിയറ്ററിന് സമീപമായിരുന്നു അപകടം.
കരുനാഗപ്പള്ളിയില്‍ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
ദേശീയപാതാ നിര്‍മാണവുമായി ബന്ധപ്പെട്ട് വശങ്ങളില് വച്ചിരുന്ന കോണ്‍ക്രീറ്റ് സുരക്ഷാ ഭിത്തിയില്‍ ഇടിച്ചതിനെ തുടര്‍ന്ന് കാർ മറിഞ്ഞ് തൊട്ടപ്പുറത്ത് വെച്ചിരുന്ന കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇടിച്ച് നില്‍ക്കുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാറി െ ന്റ മുന്‍ വശത്തെ ചക്രം പൂർണമായും തകര്‍ന്നു. സംഭവം കണ്ട് നിന്നവര്‍ ഓടിയെത്തി കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചു. പിന്നീട് ക്രെയിനെത്തി കാര്‍ മാറ്റി.