പ്ലാക്കാട് അംബേദ്കർ ഗ്രാമം നവീകരിക്കും: മന്ത്രി കെ.എൻ.ബാലഗോപാൽ
1573779
Monday, July 7, 2025 6:02 AM IST
കൊല്ലം: എഴുകോൺ പ്ലാക്കാട് അംബേദ്കർ ഗ്രാമത്തിലെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ.
പ്രദേശത്തെ റോഡുകൾ നവീകരിക്കാൻ നടപടികൾ സ്വീകരിക്കും. ഗ്രാമത്തിലെ കുടുംബരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ പി പുനസ്ഥാപിക്കുകയും കൂടുതൽ കിടക്കകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഉണ്ടാക്കും.
കുട്ടികളുടെയും യുവജനങ്ങളുടെയും കായിക അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിന് മൈതാനം ഉൾപ്പെടെ സജീകരിക്കാൻ പുതിയ സ്ഥലം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്.
കൊട്ടാരക്കര ബ്ലോക്ക് മെമ്പർ എം. ശിവ പ്രസാദ്, കാരുവേലിൽ വാർഡ് മെമ്പർ ലിജു ചന്ദ്രൻ, പവിത്രേശ്വരം പതതാം വാർഡ് മെമ്പർ ജി. എൻ. മനോജ് തുടങ്ങിയവർ പങ്കെടുത്തു.