വൈസ്മെൻ ഭാരവാഹികൾ സ്ഥാനമേറ്റു
1573777
Monday, July 7, 2025 6:02 AM IST
ചവറ : വൈസ് മെൻ ഇന്റർ നാഷണൽ ഡിസ്ട്രിക് ഏഴിന്റെ ഗവർണറായി ശശി ബാബുവും ചവറ വൈസ്മെൻ ക്ലബ് പ്രസിഡന്റായി രാജു അൻജുഷ എന്നിവർ സ്ഥാനമേറ്റു. ചവറ ബേബി ജോൺ ഷഷ്ടി പൂർത്തി ഹാളിൽ നടന്ന വിവിധ ചടങ്ങുകളിൽ നിലവിലെ ഡി.ജി. രാജീവ് മാമ്പറ, ചവറ വൈസ് മെൻ ക്ലബ്പ്രസിഡന്റ് ജറോം നെറ്റോ എന്നിവർ അധ്യക്ഷരായി. പരിപാടികളുടെ ഉദ്ഘാടനം സുജിത് വിജയൻ പിള്ള എംഎൽഎ യും ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരിയും നിർവഹിച്ചു.
മുൻ ലഫ്റ്റനന്റ് റീജണൽ ഡയറക്ടർ ഫ്രാൻസിസ് ജെ. നെറ്റോ മുഖ്യ പ്രഭാഷണം നടത്തി. ഡിസ്ട്രിക്ട് ഗവർണർ ശശി ബാബുവിന്റെയും ടീം അംഗങ്ങളുടെയും സ്ഥാനാരോഹണം റീജണൽ ഡയറക്ടർ ഡോ.തോമസ് ജോർജും, ക്ലബ് പ്രസിഡന്റ് രാജു അൻജുഷയുടെയും ടീം അംഗങ്ങളുടെയും സ്ഥാനാരോഹണം ഡിസ്ട്രിക്ട് ഗവർണർ ശശി ബാബുവും യഥാക്രമം നിർവഹിച്ചു. തുടർന്ന് ഡിസ്ട്രിക്ട് പ്രോജക്ടായ ‘കെയർ ദി ഏജ്ഡ്, ക്ലബ് പ്രോജക്്ടായ ‘പാലിയേറ്റീവ് കെയർ' എന്നിവയുടെ ഉദ്ഘാടനം യഥാക്രമം മുൻ ആർഡിമാരായ ഡോ.എ.കെ. ശ്രീഹരി, എൻ.ജി. ജയകുമാർ എന്നിവർ നിർവഹിച്ചു.
സർവീസ് ഡയറക്ടർ അജിത് ബാബു ബുള്ളറ്റിന്റെ പ്രകാശനവും പുതിയ അംഗങ്ങളെ ചേർക്കുന്ന ചടങ്ങ് റീജണൽ ഡയറക്ടർ തങ്കരാജും നിർവഹിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് ചവറ, നീണ്ടകര, പന്മന, തേവലക്കര, തെക്കുംഭാഗം എന്നീ പഞ്ചായത്തുകളിലെ രണ്ട് കിടപ്പു രോഗികളുടെ ഭവനങ്ങളിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ, സാമ്പത്തിക സഹായം, വൃദ്ധരായ കിടപ്പു രോഗികൾക്കാവശ്യമായ ഡയപ്പർ, പാലിയേറ്റീവ് ബെഡ് ഷീറ്റ് എന്നിവയുടെ വിതരണവും പാലിയേറ്റീവ് നഴ്സുമാരെ ആദരിക്കലും നടന്നു.
വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ക്ലബ് അംഗങ്ങളുടെ മക്കൾ, എക്സലന്റ് ലഫ്റ്റനന്റ്് റീജണൽ ഡയറക്ടർ അവാർഡ് കരസ്ഥമാക്കിയ ഫ്രാൻസിസ്.ജെ. നെറ്റോ, സൗത്ത് വെസ്റ്റ് ഇന്ത്യ റീജണൽ ഏറ്റവും നല്ല സോണൽ സെക്രട്ടറി അവാർഡ് ലഭിച്ച ആൽബർട്ട്. എഫ്. ഡിക്രൂസ്, കമ്യൂണിറ്റി പ്രോജക്ടിന് പന്മനസുന്ദരേശൻ, ക്ലബിന് വേണ്ടി മികച്ച പ്രവർത്തനം നടത്തിയ ആലിയ ഷാനി ഡിക്രൂസ് എന്നിവർക്ക് മൊമെന്റോ നൽകി ആദരിച്ചു.
ചന്ദ്രമോഹൻ, ഡാനിയൽ തോമസ്, സജീവ് മാമ്പറ, വെങ്കടേഷ്, അജി മേനോൻ, പന്മന സുന്ദരേശൻ, ഫ്രെഡി ഫെറിയ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ശശി ബാബു - ഗവർണർ, ഫ്രെഡി ഫെറിയ - സെക്രട്ടറി, പന്മന സുന്ദരേശൻ - ട്രഷറർ, കെ.മോഹനൻ - ബുള്ളറ്റിൻ എഡിറ്റർ.
ക്ലബ് ഭാരവാഹികൾ: രാജു അൻജുഷ - പ്രസിഡന്റ്, രമേശ് കുമാർ - വൈസ് പ്രസിഡന്റ്, കെ.കെ.ശശിധരൻ - സെക്രട്ടറി, ബഷീർ കുട്ടി - ജോ. സെക്രട്ടറി, സേതു മാധവൻ - ട്രഷറർ, വേണുഗോപാൽ - ബുള്ളറ്റിൻ എഡിറ്റർ എന്നിവരെ തെരഞ്ഞെടുത്തു.