തുമ്പോട് സെന്റ് കുറിയാക്കോസ് ഇടവകയുടെ ശതാബ്്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി
1573778
Monday, July 7, 2025 6:02 AM IST
അഞ്ചല്‍ : ഏരൂര്‍ തുമ്പോട് സെന്റ് കുറിയാക്കോസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഇടവക വികാരി ഫാ.ഗീവര്‍ഗീസ് പള്ളിവാതുക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മേത്രോപ്പോലീത്ത ഒരുവര്‍ഷം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ശതാബ്ദി ലോഗോ പ്രകാശനം, ശതാബ്ദി ഗാന പ്രകാശനം എന്നിവയും സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. പി.എസ്. സുപാല്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ജി. അജിത്ത്, പഞ്ചായത്ത് അംഗങ്ങളായ ഷീന കൊച്ചുമ്മന്‍, ജോസഫ്, സ്വാമി നിത്യാനന്ദ ഭാരതി, ഷിഹാബുദീന്‍ മദനി, ഇടവക ട്രസ്റ്റി പി.ടി. കൊച്ചുമ്മച്ചന്‍, സെക്രട്ടറി റോയ് തോമസ്, എന്‍. രാധാകൃഷ്ണകുറുപ്പ്, മുരളീധരന് എന്നിവര്‍ പ്രസംഗിച്ചു.
പുതുതായി നിര്‍മിച്ച പ്രാര്‍ഥന മുറിയുടെ കൂദാശയും ഈവര്‍ഷത്തെ ഇടവക പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ടുള്ള കൊടിയേറ്റ് കര്‍മവും ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. ഒരു വർഷം നീണ്ടു നില്ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 12 മാസം 12 പദ്ധതികളാകും ഇടവക നടപ്പിലാക്കുക.