വീട്ടമ്മയെ ആക്രമിക്കാന്‍ ശ്രമിച്ച കേസ്: യുവാവ് റിമാൻഡിൽ
1573989
Tuesday, July 8, 2025 5:59 AM IST
അഞ്ചല്‍ : വീട്ടമ്മയെ കടന്നു പിടിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടയം അറയ്ക്കല്‍ പുത്തന്‍ വീട്ടില്‍ ബിനു (40) വിനെയാണ് അഞ്ചല്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് സംഭവം.
മദ്യപിച്ചെത്തിയ ബിനു വീട്ടമ്മയായ യുവതിയെ ആക്രമിക്കുകയും വസ്ത്രം കീറി നശിപ്പിക്കുകയും ചെയ്തിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഇടയത്ത് നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. ലഹരിക്ക് അടിമയായ പ്രതി പ്രദേശത്ത് സ്ഥിരം പ്രശ്നക്കാരനാണ്.
സ്ത്രീകളേയും കുട്ടികളേയും ഇയാള്‍ ആക്രമിക്കാറുണ്ട്.
അഞ്ചല്‍ പോലീസ് സ്റ്റേഷനില്‍ നിരവധി കേസുകളില്‍ പ്രതിയാണ് ബിനു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.